
സ്വന്തം ലേഖിക
മണിപ്പൂർ: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി ജനമദ്ധ്യത്തിലൂടെ നടത്തിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്. മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നുവെന്നും അദ്ദേഹം കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടായെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.
വംശീയ കലാപം ആളിപ്പടരുന്ന മണിപ്പൂരിലെ മനസാക്ഷി മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയും പിന്നീട് സമീപത്തെ വയലില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
മേയ് നാലിനാണ് സംഭവം നടന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോ പിൻവലിക്കാൻ ട്വിറ്ററിനോടും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ വീഡിയോ ഷെയര്‍ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.







