പോകേണ്ട ട്രെയിൻ കിട്ടിയില്ല ; ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ച് ആംബുലൻസിൽ യാത്ര  തിരിച്ചു !! ;  രണ്ട് യുവതികള്‍ പോലീസ് കസ്റ്റഡിയില്‍

Spread the love

സ്വന്തം ലേഖകൻ  

തിരുവനന്തപുരം: ട്രെയിൻ കിട്ടാത്തതിനെ തുടർന്ന് ആംബുലൻസിൽ യാത്ര ചെയ്ത് സ്ത്രീകൾ. രണ്ടുപേരെ തേഞ്ഞിപ്പലം പൊലീസ് പിടികൂടി.

പയ്യോളിയിൽ നിന്നും തൃപ്പൂണിത്തുറയിലേക്കാണ് ഇവര്‍ അനധികൃതമായി ആംബുലൻസ് വിളിച്ചത്. തൃപ്പൂണിത്തുറയിൽ അതിവേഗം എത്തണമെന്ന് ആവശ്യപ്പെട്ട് ട്രെയിൻ മിസ് ആയ രണ്ട് സ്ത്രീകളാണ് പയ്യോളിയിലെ ആംബുലൻസ് ഡ്രൈവർമാരെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അവിടെയുള്ള ആംബുലൻസ് ഡ്രൈവർമാർ രോഗികളുമായി പോകേണ്ട അത്യാവശ്യ സർവീസാണ് ആംബുലൻസ് എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചു.

എന്നാൽ പയ്യോളിക്ക് സമീപപ്രദേശമായ തുറയൂരിലെത്തി പെയിന് ആന്റ് പാലിയേറ്റീവിന്റെ ആംബുലൻസിൽ ഇവർ തൃപ്പൂണിത്തുറയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചാണ് യുവതികള്‍ ഓട്ടം വിളിച്ചത്.

സംഭവം അറിഞ്ഞയുടനെ പാലിയേറ്റീവ് കെയര്‍ അധികൃതര്‍ വാഹനം തിരിച്ചു വിളിക്കുകയും യുവതികളെയും വാഹനത്തേയും തേഞ്ഞിപ്പലം സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.