
സ്വന്തം ലേഖകൻ
തൃശൂർ: ലോൺ തരപ്പെടുത്തി തരാമെന്ന് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ഫിനാൻസ് ഉടമ പിടിയിൽ. തൃശൂർ ചേറൂർ ഇമ്മട്ടി ഫിനാൻസ് ഉടമ ബാബുവാണ് അറസ്റ്റിലായത്. വീയൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലോൺ ശരിയാക്കാമെന്ന് വാഗ്ദാനം നൽകുകയും ഓരോ കാരണങ്ങൾ പറഞ്ഞ് തെറ്റിധരിപ്പിച്ചുമാണ് ഇയാൾ പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. വീട് വാങ്ങുന്നതിനും മറ്റുമായി ലോൺ നൽകാമെന്ന് ധരിപ്പിച്ച് ഡെപ്പോസിറ്റ് വാങ്ങിയായിരുന്നു ഇയാളുടെ തട്ടിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോൺ ശരിയാകാത്തതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് തട്ടിപ്പിന് ഇരയായവർക്ക് ബോധ്യപ്പെട്ടത്. രണ്ടുപേരിൽ നിന്നായി ഇരുപത് ലക്ഷത്തോളം രൂപയാണ് പ്രതി വാങ്ങിയത്.