play-sharp-fill
പതിമൂന്നുകാരിയെ 1500 രൂപയ്ക്ക് ട്രെയിനിൽ പരിചയപ്പെട്ട യുവാവിന്  വിറ്റത് അമ്മ  ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലെത്തിച്ച്‌  പീ‍ഡിപ്പിച്ചത് കാമുകിയുടെ സഹായത്തോടെ; ഒടുവിൽ അമ്മയുൾപ്പെടെ മൂന്നുപേർ കുടുങ്ങിയതിങ്ങനെ

പതിമൂന്നുകാരിയെ 1500 രൂപയ്ക്ക് ട്രെയിനിൽ പരിചയപ്പെട്ട യുവാവിന് വിറ്റത് അമ്മ ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീ‍ഡിപ്പിച്ചത് കാമുകിയുടെ സഹായത്തോടെ; ഒടുവിൽ അമ്മയുൾപ്പെടെ മൂന്നുപേർ കുടുങ്ങിയതിങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പതിമൂന്നുകാരിയായ പെൺകുട്ടിയെ സ്വന്തം അമ്മ 1500 രൂപയ്ക്ക് യുവാവിന് വിറ്റത് ട്രെയിനിൽ പരിചയപ്പെട്ട യുവാവിന്. തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പെൺകുട്ടിയെ യുവാവ്പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കാമുകിയുടെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിനില്‍വെച്ച്‌ യുവാവ് തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുമായി പരിചയപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇവരുടെ പതിമൂന്ന് വയസുള്ള മകളെ 1500 രൂപ നല്‍കി യുവാവ് ഏറ്റെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി കാട്ടാക്കടയിലെത്തി ലോഡ്‌ജെടുത്ത ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

ഇതിന് ശേഷം നെയ്യാര്‍ ഡാമിലെ സ്വന്തം വീട്ടിലെത്തിച്ചും കാട്ടാക്കടയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിച്ചും യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ വീട്ടില്‍ കഴിഞ്ഞു വരുന്നതിനിടെ പെണ്‍ സുഹൃത്തിന്റെ അമ്മയ്ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും കാട്ടാക്കട പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെയും യുവാവിനെയും പെണ്‍ സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച്‌ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ 1500 രൂപയ്ക്ക് വാങ്ങിയതാണെന്ന വിവരം യുവാവ് അറിയിച്ചത്. ഇതോടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൂന്നുപേരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.