Spread the love

സ്വന്തം ലേഖകൻ  

video
play-sharp-fill

കട്ടപ്പന: കട്ടപ്പന വാഴവരയിൽ വീട്ടിൽ സൂക്ഷിച്ച 50 ലിറ്റർ കോടയും, രണ്ടു ലിറ്റർ വാറ്റ് ചാരായവും, കള്ള തോക്കുകളുമായി യുവാവ് പിടിയിൽ. മന്നാക്കുടി അംഗൻവാടിക്ക് സമീപം കാഞ്ചിയാർ കക്കാട്ട്കട സ്വദേശി കൊച്ചുചെന്നാട്ട് എബ്രഹാം തോമസിന്റെ മകൻ ബിബിൻസ് ആണ് പിടിയിലായത്.

കാഞ്ചിയാർ സുമതിക്കട ഭാഗത്ത് താമസിച്ചുവന്നിരുന്ന ഇയാൾ എട്ടു വർഷമായി വാഴവര മന്നാക്കുടി ഭാഗത്താണ് താമസിച്ചിരുന്നത്. ഇയാളുടെ വീടിന് അടുത്ത് അതിഥി തൊഴിലാളികൾക്ക് താമസിക്കുന്നതിനായുള്ള ഇയാളുടെ തന്നെ കെട്ടിടത്തിൽ സ്ഥിരമായി ചാരായം വാറ്റ് നടക്കുന്നതായി റിപ്പോർട്ട് കിട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിബിൻസ് മുൻപ് താമസിച്ചിരുന്ന കക്കാട്ടുകട ഭാഗങ്ങളിൽ വാറ്റിയ ചാരായം വിൽപ്പന നടത്തുന്നതായും, കള്ളത്തോക്ക് ഉപയോഗിച്ച് മൃഗവേട്ട നടത്തുന്നതായും ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന എസ്.ഐ മരായ ലിജോ പി മണി, താജുദ്ദീൻ അഹമ്മദ് എസ്.സി.പി.ഒ, ഷിബു പി എസ്, അരുൺ സി പി, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘ അംഗങ്ങളായ എസ്.ഐ സജിമോൻ ജോസഫ്, എസ്.സി.പി.ഒ മാരായ ജോർജ് മാത്യു, സിനോജ് ജോസഫ്, ജോബിൻജോസ്, സിനോജ് പി.ജെ., സി.പി.ഒ മാരായ സുബിൻ പി.എസ്., ശ്രീകുമാർ ശശിധരൻ, വി കെ അനീഷ് എന്നിവർ ചേർന്ന് റെയ്ഡ് നടത്തിയത്.

റെയ്ഡ് നടക്കുന്ന സമയത്തും ഇയാൾ കെട്ടിടത്തിനുള്ളിലെ മുറിയിൽ വാറ്റ് നടത്തുകയായിരുന്നു. പോലീസുകാരുടെ സംയോജിത ഇടപ്പെലിൽ 2 ലിറ്റർ ചാരായവും, 50 ലിറ്റർ കോടയും കണ്ടെത്തി.

തുടർന്ന് വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ലൈസൻസ് ഇല്ലാത്ത രണ്ട് നാടൻ തോക്കുകളും കണ്ടെത്തുകയും ചെയ്തു. ഇയാൾ കാലങ്ങളായി മൃഗവേട്ട നടത്തി വന്നിരുന്നതായും ചാരായം വാറ്റി ഇയാൾക്ക് അടുപ്പം ഉള്ള ആളുകൾക്ക് വിൽപ്പന നടത്തി വന്നിരുന്നതായും പ്രതി കുറ്റം സമ്മതിച്ചു.