
സ്വന്തം ലേഖിക
കൊച്ചി: നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് മകളും നടിയുമായ അര്‍ഥന.
വീടിന്റെ മതില്‍ ചാടി വിജയകുമാര്‍ വീട്ടിലേക്ക് വരുന്ന വീഡിയോ സഹിതം പങ്കുവച്ചാണ് അര്‍ഥനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
https://www.instagram.com/reel/CuQ2m_2pxHV/?igshid=YmM0MjE2YWMzOA==

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹായത്തിനായി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടാണ് പോസ്റ്റിടുന്നതെന്നും നടി കുറിച്ചു.
നടൻ വിജയകുമാറും തന്റെ അമ്മയും നിയമപരമായി വിവാഹമോചനം നേടിയവരാണെന്ന് അര്‍ഥന പറഞ്ഞു. അമ്മയ്ക്കും സഹോദരിക്കും 85 വയസുള്ള അമ്മൂമ്മയ്ക്കുമൊപ്പം മാതൃവീട്ടിലാണ് താമസിക്കുന്നത്.
വീട്ടില്‍ ഇതിനുമുൻപും അതിക്രമിച്ച് കയറിയതിന് വിജയകുമാറിനെതിരെ കേസ് നല്‍കിയിട്ടുണ്ടെന്ന് അര്‍ഥന ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ നടൻ വാതില്‍ പൂട്ടിയിരുന്നതിനാല്‍ ജനലിലൂടെയാണ് ഭീഷണി മുഴക്കിയത്.
തന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോള്‍ അദ്ദേഹത്തോട് സംസാരിച്ചു. എന്നാല്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തുമെന്നും ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നും അര്‍ത്ഥന പറഞ്ഞു.