മാധ്യമപ്രവർത്തകയ്ക്ക് വാട്സാപ്പിൽ അശ്ലീലസന്ദേശം അയച്ചു; പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ കസ്റ്റഡിയിൽ; അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ വാട്സാപ്പിൽ ബന്ധപ്പെട്ട മാധ്യമപ്രവർത്തകയ്ക്കാണ് ദുരനുഭവം ഉണ്ടായത്
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയിൽ മാധ്യമപ്രവർത്തകയ്ക്ക് വാട്സാപ്പിൽ അശ്ലീലസന്ദേശം അയച്ച പിഡിപി നേതാവിനെ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ ആണ് കസ്റ്റഡിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ വാട്സാപ്പിൽ ബന്ധപ്പെട്ട മാധ്യമപ്രവർത്തകയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ മാധ്യമപ്രവർത്തക നിസാർ മേത്തറിനെ വാട്സാപ്പിൽ ബന്ധപ്പെട്ടപ്പോൾ ഇയാൾ അശ്ലീലസന്ദേശം അയക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരം സംഭാഷണം പാടില്ലെന്ന് യുവതി താക്കീതു ചെയ്തെങ്കിലും ഇയാൾ മോശം സന്ദേശം അയക്കുന്നത് തുടർന്നു. ഇതോടെ നിസാർ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ സഹിതം മാധ്യമപ്രവർത്തക പോലീസിസിൽ പരാതി നൽകി.
സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മഅദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കാൻ പിഡിപി ചുമതലപ്പെടുത്തിയത് നിസാർ മേത്തറിനെയായിരുന്നു.