കളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ പുഴയില്‍ വീണ് കാണാതായി; നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: എറണാകുളം വടക്കന്‍ പറവൂര്‍ ചെറിയപല്ലന്‍തുരുത്തില്‍ മൂന്ന് കുട്ടികളെ പുഴയില്‍ വീണ് കാണാതായി.

ചെറിയപല്ലന്‍തുരുത്ത് തട്ടുകടവ് പുഴയിലാണ് കുട്ടികളെ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദ (10), അഭിനവ് (12 ), വടക്കന്‍ പറവൂര്‍ മന്നം സ്വദേശി, ശ്രീരാഗ് (12 )തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി എന്നീ കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

ഉച്ചക്ക് ശേഷം ഇവര്‍ കളിക്കാനായി പുറത്തേക്ക് വന്നത്. ഇവരുടെ സൈക്കിളും തുണികളും പുഴയുടെ ഓരത്ത് ഇരിക്കുന്നത് കണ്ട് നാട്ടുകാരാണ് കുട്ടികള്‍ എവിടെയെന്ന് തിരക്കിയത്.

പിന്നീടാണ് കുട്ടികളെ പുഴയില്‍ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. മൂന്ന് കുട്ടികളെയാണ് കാണായതായത്. ഇതിലൊരു കുട്ടിയുടെ വീട് തൃശൂരാണ്. അവധിക്ക് ബന്ധുവീട്ടില്‍ എത്തിയതാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.