
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ; ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു; വൻ അപകടം ഒഴിവായത് ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. 39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിനാണ് തീപിടിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. ബസിന്റെ എൻജിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഡ്രൈവർ ബസ് നിർത്തി. ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാരെ പുറത്തിറക്കി.ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങി സമീപത്തുള്ള കടക്കാരെയും വിവരമറിയിച്ചു.
ഇതിന് പിന്നാലെയാണ് ബസിന് തീപടർന്നത്.ആറ്റിങ്ങൽ ഡിപ്പോയിലെ ബസ് ആണ് അഗ്നിക്കിരയായത്.
ആറ്റിങ്ങൽ, വർക്കല യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല.
Third Eye News Live
0
Tags :