play-sharp-fill
ക്രൂരതയുടെ പര്യായമായ കൊടും കുറ്റവാളി…..! ബലാത്സംഗം, മോഷണം, കൊലപാതകം,  തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി; നാടിനെ ഭീതിയിലാഴ്ത്തിയ കൊടുംകുറ്റവാളി പോത്തൻ അഭിലാഷിനെ കാപ്പ നിയമപ്രകാരം  ജയിലിൽ അടച്ചു; പ്രതിയെ അതിസാഹസികമായി പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ

ക്രൂരതയുടെ പര്യായമായ കൊടും കുറ്റവാളി…..! ബലാത്സംഗം, മോഷണം, കൊലപാതകം, തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി; നാടിനെ ഭീതിയിലാഴ്ത്തിയ കൊടുംകുറ്റവാളി പോത്തൻ അഭിലാഷിനെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു; പ്രതിയെ അതിസാഹസികമായി പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ

സ്വന്തം ലേഖിക

കോട്ടയം: ബലാത്സംഗം, മോഷണം, കൊലപാതകം, കൊലപാതകശ്രമം,തുടങ്ങി അനവധി കേസിലെ പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു.


കട്ടപ്പന വില്ലേജിൽ അമ്പല കവല കാവുംപടി ഭാഗത്ത് മഞ്ഞാങ്കൽ വീട്ടിൽ തങ്കപ്പൻ മകൻ ആന അഭിലാഷിനെയാണ് (പോത്തൻ അഭിലാഷ് ) കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി 2009ൽ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും കൂടാതെ മറ്റുള്ള സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും കേസിലെ പ്രതിയാണ്. 2013 ൽ സ്വന്തം ഭാര്യയുടെ പിതാവിനെ യാതൊരു പ്രകോപനവും കൂടാതെ ഭാര്യപിതാവിന്റെ വള്ളക്കടവിൽ ഉള്ള വീട്ടിൽ ചെന്ന് വെട്ടി കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

2018ൽ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപരിക്ക് ഏൽപ്പിക്കുകയും ചെയ്ത പ്രതി 2018ൽ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

അയൽവാസിയും, വിഷം കഴിച്ചു മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവർ ഷാജിയെ മാരകമായി വെട്ടിപരിക്കേൽപ്പിച്ചിരുന്നു. വെട്ടേറ്റ് ഷാജി ഇന്നും തളർന്നു കിടപ്പാണ്. ഈ കേസിൽ ഒരു വർഷത്തോളം ഒളിവിൽ ആയിരുന്ന പ്രതിയെ തമിഴ്നാട്ടിലെ പളനിയിൽ നിന്ന് ഒരു വർഷത്തിനുശേഷമാണ് പോലീസ് പിടികൂടിയത്.

അതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ പ്രതി തന്റെ സഹോദരിയെ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു. അതിനുശേഷം പ്രതി തന്റെ സഹോദരിയുടെ 17 വയസ്സുള്ള മകനെ വീട്ടിൽ അതിക്രമിച്ചു കയറി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞു വരവേയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഇടുക്കി ശാന്തൻപാറ കെ ആർ വിജയ എസ്റ്റേറ്റിൽ നിന്നും പ്രതിയെ അതി സാഹസികമായും തന്ത്രപരമായും ഏലക്കാടുകൾക്കിടയിലൂടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ഈ പ്രതി ജയിലിൽ നിന്നും ഇറങ്ങുന്ന സമയങ്ങളിൽ സമീപവാസികൾ മരണ ഭയത്തോടെ കൂടിയാണ് കഴിയുന്നത്. ഏതുസമയവും പ്രതിയുടെ പിന്നിൽ നിന്നുള്ള മാരക ആയുധം ഉപയോഗിച്ചുള്ള ആക്രമം ഭയന്ന് വൈകിട്ട് ആറുമണിക്ക് ശേഷം സമീപവാസികൾ ആരും തന്നെ വീടിനു പുറത്തിറങ്ങാറില്ല.

നിലവിൽ കാപ്പാ നിയമപ്രകാരം വാറണ്ട് ഉത്തരവായിട്ടുള്ള പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇയാളുടെ കൊലപാതകശ്രമം കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട് എന്ന് വി എ നിഷാദ് മോൻ അറിയിച്ചു. പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങും.