
ന്യൂഡല്‍ഹി: ഒറ്റ സിഗരറ്റ് വില്‍പ്പന നിര്‍ത്തലാക്കാന്‍ ശുപാര്‍ശയുമായി കേന്ദ്രം.സിഗരറ്റ് ഉപഭോക്താക്കളില്‍ ഏറെയും ഒരു സിഗരറ്റ് മാത്രമായി വാങ്ങാനെത്തുന്നവരാണ്.ഇതു പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി നിലപാടെടുത്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ശുപാർശ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നൽകിയെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഒറ്റ സിഗരറ്റ് വിൽപ്പന നിരോധിക്കാൻ കേന്ദ്രം ഒരുങ്ങിയേക്കുമെന്നാണു സൂചന.
ഒറ്റ സിഗരറ്റ് വില്‍പ്പന നിരോധിക്കാന്‍ ഒരുങ്ങുന്നതോടൊപ്പം വിമാനത്താവളങ്ങളില്‍ പുകവലിക്കാനുളള പ്രത്യേക സ്ഥലങ്ങള്‍ എന്ന സജ്ജീകരണങ്ങളും മാറ്റണമെന്ന് സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു. കൂടാതെ മദ്യത്തിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും ഉപയോഗം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് സിഗരറ്റിന് 53 ശതമാനവും ബിഡിക്ക് 22 ശതമാനവും പുകരഹിത പുകയിലയ്ക്ക് 64 ശതമാനവുമാണ് ജിഎസ്ടി ഈടാക്കുന്നത്. എന്നാല്‍ ഇന്ത്യ പുകയില ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനാണ് ഈ നിര്‍ദേശം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ചത്.
ഇന്ത്യയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്ക് നിരാധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







