കോട്ടയം പാലാ അഞ്ചാംമൈലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ഇടിച്ചു കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം ; സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു
കോട്ടയം: പാലാ അഞ്ചാംമൈലിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം. എലിക്കുളം തകടിയിൽ വേണുവിന്റെ ഭാര്യ മിനിയാണ് മരിച്ചത്.
കാൽനടയാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ തല കീഴായി മറിഞ്ഞു. സ്ത്രീ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ശബരിമലയിൽ നിന്നും മടങ്ങിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിൽ ഉള്ളവർക്കും പരിക്കേറ്റു. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഡ്രൈവറെ പാലായിൽ നിന്നും പോലീസ് പിടികൂടി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0