play-sharp-fill
പട്ടിത്താനം-മണർകാട് ബൈപാസ് നിർമാണം പൂർത്തിയായി;  മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കിയ റോഡിന്‍റെ നിര്‍മാണത്തിന് 12.60 കോടി രൂപയാണ് ചെലവ്; ബൈപാസ് റോഡ് ഉദ്ഘാടനത്തിനൊരുങ്ങുന്നതോടെ പൊതുജനങ്ങളുടെ ഏറെ നാളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്

പട്ടിത്താനം-മണർകാട് ബൈപാസ് നിർമാണം പൂർത്തിയായി; മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കിയ റോഡിന്‍റെ നിര്‍മാണത്തിന് 12.60 കോടി രൂപയാണ് ചെലവ്; ബൈപാസ് റോഡ് ഉദ്ഘാടനത്തിനൊരുങ്ങുന്നതോടെ പൊതുജനങ്ങളുടെ ഏറെ നാളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്

കോട്ടയം: മൂന്നു ഘട്ടമായി നിര്‍മാണം പൂര്‍ത്തീകരിച്ച പട്ടിത്താനം-മണര്‍കാട് ബൈപാസ് റോഡ് ഉദ്ഘാടനത്തിനൊരുങ്ങുന്നു.
എംസി റോഡില്‍ പട്ടിത്താനം ജംഗ്ഷനില്‍നിന്നാരംഭിച്ച്‌ മണര്‍കാട് ജംഗ്ഷനില്‍ എത്തിച്ചേരുന്ന ബൈപാസിനു 13.30 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. നിര്‍മാണത്തിന് 12.60 കോടി രൂപയാണ് ചെലവ്.

ബൈപാസ് നിര്‍മാണം പൂര്‍ത്തിയായതോടെ സംസ്ഥാനത്തിന്‍റെ വടക്ക്, കിഴക്ക് ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ക്ക് തിരുവനന്തപുരമടക്കം തെക്കന്‍ ജില്ലകളിലേക്ക് കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ ടൗണുകളിലെ ഗതാഗതകുരുക്കില്‍ പെടാതെ എളുപ്പത്തില്‍ എത്തിച്ചേരാം. എംസി റോഡില്‍നിന്ന് ഏറ്റുമാനൂര്‍ – പൂഞ്ഞാര്‍ പാതയിയിലേക്കും ഏറ്റുമാനൂര്‍ നഗരം ചുറ്റാതെ പോകാനാകും.

1.80 കിലോമീറ്റര്‍ നീളത്തില്‍ ശരാശരി 16 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്ത് 10 മീറ്റര്‍ ശരാശരി കാരിയേജ് വേ നിര്‍മിച്ചാണ് പട്ടിത്താനം – പാറകണ്ടം ഭാഗത്തെ ബൈപാസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഏറ്റെടുത്ത ഭൂമിയിലൂടെ ഒഴുകിയിരുന്ന തോടിന്‍റെ നീരൊഴുക്ക് തടസപ്പെടാതെയിരിക്കാന്‍ ഒൻപത് കലുങ്കുകളും അരികുചാലുകളും ഇതോടൊപ്പം നിര്‍മിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിന്‍റെ ഇരുവശവും സംരക്ഷണ ഭിത്തി നിര്‍മിക്കുകയും റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. തിരക്കേറിയ പാറകണ്ടം – തവളക്കുഴി ജംഗ്ഷനുകളില്‍ കെല്‍ട്രോണ്‍ മുഖാന്തരം 17 ലക്ഷം രൂപ ചെലവില്‍ സോളാര്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് ജില്ലാ റോഡ് സുരക്ഷ അഥോറിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പാറകണ്ടം – പട്ടിത്താനം ജംഗ്ഷനുകളില്‍ ട്രാഫിക് ഐലന്‍ഡുകള്‍ സ്ഥാപിക്കുന്നതിനു പഠനം നടത്തുന്നതിന് നാറ്റ് പാക്കിന്‍റെ സേവനവും തേടിയിട്ടുണ്ട്.