നരബലി കേസ്;ഇലന്തൂരിലെ വീട്ടിലെത്തിച്ചത് 40 അടി താഴ്ചയിലുള്ള മൃതദേഹം വരെ കണ്ടെത്താനാകുന്ന നായ്ക്കളെ
പത്തനംതിട്ട : കേസിലെ വിശദ പരിശോധനയ്ക്കായി ഭഗവൽ സിങിൻറെ വീട്ടിലും പരിസരത്തും പൊലീസ് എത്തിച്ചത്, ബൽജിയം മലിനോയിസ് ഇനത്തിലുള്ള നായ്ക്കളെ. 40 അടിവരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവാണ് പരിശീലനം ലഭിച്ച ബൽജിയം മലിനോയിസ് നായ്ക്കളുടെ പ്രത്യേകത.
മായയും മർഫിയും കേരള പൊലീസിൻ്റെ മുതൽകൂട്ടാണ്. 40 അടി താഴ്ചയിലുള്ള പഴകിയതും അഴുകിയതുമായ മൃതദേഹങ്ങൾ കണ്ടെത്താൻ സമർത്ഥരാണ് ഈ നായ്ക്കൾ. ഇവരെയാണ് ഇലന്തൂരിലെ ഇരട്ടബലി നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി പൊലീസ് എത്തിച്ചത്. കൂടുതൽ മൃതദേഹങ്ങൾ മണ്ണിനടയിൽ ഉണ്ടാകാമെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Third Eye News Live
0