തിരുവനന്തപുരം കഴക്കൂട്ടത്ത് അദ്ധ്യാപിക കുഴഞ്ഞ് വീണു മരിച്ചു
കഴക്കൂട്ടം: സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ അദ്ധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു.കുളത്തൂർ സ്വാദേശിനിയായ ആഷ്മിയാണ് (40) മരിച്ചത്. കഴക്കൂട്ടം അൽ-ഉത്മാൻ ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിഭാഗം അധ്യാപികയായിരുന്നു.
ഇന്ന് വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം അച്ഛന് ചായ തയ്യാറാക്കി നൽകിയിരുന്നു.എന്നിട്ട് മുറ്റമടിക്കവേ കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.കുറച്ചു നാളായി ബി പിക്ക് ചികിത്സയിലായിരുന്നതായി നാട്ടുകാർ പറയുന്നു. സ്കൂളിൽ വച്ചും ഒരു തവണ ശരീരമാകെ കുഴഞ്ഞിരുന്നതായും സഹപ്രവർത്തകർ അറിയിച്ചു.
ഏകമകൻ തിരുവനന്തപുരം ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥിയാണ് .ഭർത്താവ് ഏതാനം വർഷം മുൻപ് മരിച്ചിരുന്നു.മൃതദേഹം പോസ്റ്മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0