2.07 കോടി രൂപ തട്ടിയെടുത്തു; മേജര്‍ രവിക്കെതിരെ പരാതിയുമായി സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തിന്റെ ഡയറക്ടർ

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: സംവിധായകന്‍ മേജര്‍ രവി 2.07 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം.

കാക്കാഴത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തിന്റെ ഡയറക്ടറായ അമ്പലപ്പുഴ പന്ത്രണ്ടില്‍ച്ചിറ എം. ഷൈനാണ് മേജര്‍ രവിയടക്കം രണ്ടു പേര്‍ക്കെതിരേ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തണ്ടര്‍ ഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനിയുടെ എം.ഡി. അനില്‍കുമാറും കമ്പനി ഡയറക്ടറായ മേജര്‍ രവിയും ചേര്‍ന്ന് പണം തട്ടിയെടുത്തെന്നാണ് ഷൈന്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.