മകള്‍ ട്രെയിനില്‍ നിന്നും ചാടുന്നത് കണ്ട് പിന്നാലെ അമ്മയും ചാടി; പ്ലാറ്റ്‌ഫോമില്‍ വീണ് ഇരുവര്‍ക്കും പരിക്ക്; അമ്മയുടെ പരിക്ക് ഗുരുതരം

Spread the love

സ്വന്തം ലേഖിക

ഒറ്റപ്പാലം: ട്രെയിന്‍ നിര്‍ത്തുന്നതിനു മുന്‍പ് ഇറങ്ങാൻ ശ്രമിച്ച അമ്മയ്ക്കും മകള്‍ക്കും ട്രെയിനില്‍ നിന്നു വീണ് പരിക്ക്.

എറണാകുളം കണ്ണാടിക്കര സ്വദേശി ബിജി പോള്‍, മകള്‍ ജോന്‍സി പോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ട്രെയിന്‍ നിര്‍ത്തുന്നതിനു മുന്‍പ് മകള്‍ ചാടിയിറങ്ങിയതു കണ്ട് അമ്മയും ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നു പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പാലത്തെ ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
ബിജി പോളിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.