
നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്നുമായുളള പ്രണയം അവസാനിപ്പിച്ചുവെന്ന സൂചന നല്‍കി വിവാദ വ്യവസായി ലളിത് മോദി.
ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സുസ്മിതയ്‌ക്കൊപ്പമുളള ചിത്രവും ബയോയില്‍ നിന്ന് സുസ്മിതയുടെ പേരും ലളിത് നീക്കം ചെയ്തതോടെയാണ് വേര്‍പിരിഞ്ഞുവെന്ന ചര്‍ച്ചകള്‍ സജീവമായത്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സുസ്മിതയുമായി താന്‍ പ്രണയത്തിലാണ് എന്ന് ലളിത് മോദി വെളിപ്പെടുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുസ്മിതയുമൊത്തുളള ചിത്രം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച് അഴിമതിക്കേസില്‍ രാജ്യം വിട്ട ലളിത് മോദി എന്റെ നല്ല പാതി, പുതിയ തുടക്കം എന്നു കുറിച്ചു.
ഞങ്ങള്‍ വിവാഹിതരായിട്ടില്ലെന്നും ഒരുമിച്ച് കഴിയുകയാണെന്നും ലളിത് മോദി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക്മുമ്പ് സുസ്മിതയ്‌ക്കൊപ്പമെടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.
ഐ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ്, കളളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിനുപിന്നാലെയാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇപ്പോള്‍ ലണ്ടനിലാണ് കഴിയുന്നത്.