
സ്വന്തം ലേഖിക
കൊച്ചി: സിനിമകളിലും ജീവിതത്തിലും ഒരുപോലെ ആളുകളെ ചിരിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് ഇന്നസെൻ്റ്.
ഇപ്പോഴിതാ അത്തരമൊരു രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ ഞാനൊക്കെ നല്ല തിരക്കായിട്ട് നടക്കണ കാലമാണ്. എനിക്കും ജഗതിക്കും കൂടി പറ്റിയ ഒരു റോള്‍ വന്നു. പാമ്പ് കളിക്കണ ആളുകളുടെ റോളാണ്. ഞാന്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ക്യാമറ ട്രിക്കാണെന്ന് പറഞ്ഞു. ഒരു കുട്ടയുമായി ഷൂട്ട് ചെയ്യാനുള്ള വീട്ടിലെത്തി. കുട്ടയില്‍ പാമ്പുകളാണ്. ഞാന്‍ പാമ്പുകളിക്കില്ലെന്ന് പറഞ്ഞു. ജഗതി ചെയ്യാമെന്ന് പറഞ്ഞു. പാമ്പിന് തുന്നലിട്ടിട്ടുണ്ട്. പക്ഷേ ഞാന്‍ വയ്യെന്ന് പറഞ്ഞു.
കാപ്പിയോ ചായയോ എന്തോ ജഗതി കഴിച്ചിട്ടുണ്ട്. പാമ്പിന് കൊടുക്കാത്തത് നന്നായി. എങ്കില്‍ പ്രശ്നമായേനെ. ജഗതി അതിനകത്ത് കയറി ഇത്രയും അക്രമം ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. ജഗതി ആ ചെപ്പൊക്കെ തുറന്നു. 10-15 പാമ്പ് വെളിയില്‍ ചാടി. പാമ്പാട്ടിയ്ക്ക് പേടിയായി. ജഗതി മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ടിട്ട് ചിരിച്ചുകൊണ്ട് നില്‍ക്കുകയാണ്. പാമ്പിനെ എല്ലാം കൂട്ടിലാക്കിയിട്ട് പാമ്പാട്ടി പതിമൂന്നെണ്ണം കെടച്ചാച്ച് രണ്ടെണ്ണം കാണവില്ലയേ എന്ന് പറഞ്ഞു. ഉടമസ്ഥന് പറഞ്ഞത് കേട്ടാണ് ഞെട്ടിയത്. രണ്ടെണ്ണം പോണെങ്കില് പോട്ടെന്ന് പറഞ്ഞു. ഒടുവില്‍ രണ്ട് പാമ്പിനെയും കണ്ടെത്തി. ആ സിനിമ ഇന്ന് വരെ ഇറങ്ങിയിട്ടില്ല’- ഇന്നസെന്റ് പറഞ്ഞു.