play-sharp-fill
ദുബായില്‍ ഇ സ്കൂട്ടർ ഉപയോഗത്തില്‍ വർദ്ധനവ്

ദുബായില്‍ ഇ സ്കൂട്ടർ ഉപയോഗത്തില്‍ വർദ്ധനവ്

ദുബായ്: ദുബായ് എമിറേറ്റില്‍ ഇ സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തിയെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോട്ട് അതോറിറ്റി. ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിൽ ഫിലിപ്പീൻസ് സ്വദേശികളാണ് മുന്നിൽ. ഇ-സ്കൂട്ടർ ഉപയോഗിക്കാൻ അനുമതി തേടാൻ ആർടിഎ ഓൺലൈനായി സൗകര്യമൊരുക്കിയിരുന്നു.

ഇ-സ്കൂട്ടർ രജിസ്ട്രേഷനുള്ള അപേക്ഷകൾ ഏപ്രിൽ 28 മുതൽ ആർടിഎ വെബ്സൈറ്റ് വഴി സൗജന്യമായി സമർപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിൽ ഫിലിപ്പീൻസിന് ശേഷം ഇന്ത്യക്കാരും പാകിസ്ഥാനികളും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ദുബായിലെ 149 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇ-സ്കൂട്ടർ ഉപയോഗിക്കുന്നത്.

എമിറേറ്റിനെ സൈക്കിൾ സൗഹൃദ നഗരമാക്കുക എന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടിന് അനുസൃതമായി ഇ-സ്കൂട്ടർ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇ-സ്കൂട്ടറിന്‍റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് ആർടിഎ വെബ്സൈറ്റ് വഴി നടത്തുന്ന ബോധവൽക്കരണ പരിപാടി പൂർത്തിയാക്കിയാൽ 16 വയസ്സിന് മുകളിലുള്ളവർക്ക് ലൈസൻസിന് അപേക്ഷിക്കാം. ലൈസൻസ് ലഭിച്ചുകഴിഞ്ഞാൽ ഹെൽമെറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് ഇ-സ്കൂട്ടർ നിർദ്ദിഷ്ട റൂട്ടുകളിൽ ഓടിക്കാൻ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group