വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; ഓടുന്ന കാറിൽ നിന്നും കാമുകിയെ തള്ളിയിട്ട കാമുകൻ അറസ്റ്റിൽ; ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതി യുവാവിനൊപ്പം താമസിക്കുന്നതിനിടെയാണ് അപകടം;; സംഭവത്തിൽ പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തലയ്ക്ക് പരിക്കേറ്റ മുനമ്പം സ്വദേശിയായ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയെ തള്ളിയിട്ട സുഹൃത്ത് കാവീട് സ്വദേശി അര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് ചികിത്സയിലുള്ള 22 കാരിയും അര്‍ഷാദും 20 ദിവസമായി ഒരുമിച്ചായിരുന്നു താമസം. യുവതിക്ക് ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി അര്‍ഷാദിനൊപ്പം പോയതെന്ന് പൊലീസ് പറയുന്നു. യുവതിയെ വിവാഹം ചെയ്യുന്നതില്‍ നിന്നും അര്‍ഷാദ് പിന്മാറിയത് തര്‍ക്കത്തിനിടയാക്കിയത്.

ഇരുവരും കാറില്‍ ഒരുമിച്ചാണ് നഗരത്തിലെത്തിയത്. കാറില്‍ നിന്നും ഇറങ്ങിയ യുവതി അര്‍ഷാദുമായി സംസാരിച്ചു. തുടര്‍ന്ന് യുവതി കാറിലേക്ക് കയറുന്നതിനിടെ കാര്‍ ഓടിച്ചുപോയി. കാറിന്റെ ഡോറില്‍ തൂങ്ങിക്കിടന്ന യുവതിയെ താഴെയിടാനായി കാറിന്റെ വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി തെറിച്ച് റോഡില്‍ തലയടിച്ചു വീണ് പരിക്കേറ്റുവെന്നും പൊലീസ് പറയുന്നു.

അര്‍ഷാദ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.