
സ്വന്തം ലേഖകൻ
മദ്യപിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇനി ഹാംഗ് ഓവർ ഓർത്ത് ടെൻഷൻ വേണ്ട. ഹാംഗ് ഓവർ ഇല്ലാതെയിരിക്കുവാനുള്ള പുതിയ ഗുളിക കണ്ടുപിടിച്ചു. മിർക്കിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക മദ്യപിക്കുന്നതിനു മുൻപായി കഴിച്ചാൽ മതി. 12 മണിക്കൂറോളം ഇത് പ്രവർത്തനക്ഷമമായിരിക്കും. ഇത് അന്നനാളത്തിൽ വെച്ചു തന്നെ ആൽക്കഹോൾകണികകളെ വിഘടിപ്പിക്കുകയും കരളിൽ എത്താതെ സൂക്ഷിക്കുകയും ചെയ്യും.
രണ്ട് ഗ്ലാസ്സ് വൈൻ കുടിക്കുന്നതിനു മുൻപായി രണ്ട് ഗുളികൾ കഴിച്ചവരുടെ രക്തത്തിൽ മദ്യപിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആൽക്കഹോളിന്റെ അംശം 70 ശതമാനത്തോളം കുറഞ്ഞു എന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
30 എണ്ണത്തിന്റെ പാക്കറ്റിന് 30പൗണ്ടാണ് ഗുളികയുടെ വില. ഇന്നുമുതൽ കമ്പനിയുടെ വെബ്സൈറ്റിൽ ഈ മരുന്ന് ലഭ്യമാകും. ഹാംഗ്ഓവറിനു പിന്നിൽ മറ്റുപല കാരണങ്ങളുമുണ്ട് . അമിതമായി മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന നിർജ്ജലീകരണം, രക്തത്തിൽ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന കുറവ് എന്നിവയൊക്കെ ഹാംഗ്ഓവറിന് കാരണമാകാം.
ഈ ഗുളിക കഴിച്ചാൽ ചെറിയൊരു വ്യത്യാസമൊക്കെ ദൃശ്യമാകുമെന്നും പറയുന്നു.ഈ ഗുളിക ഊർജ്ജദായനി കൂടിയാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. കുടിയന്മാരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്ന് ഒരു കണ്ടുപിടുത്തമാണ് ഈ ഗുളിക എന്ന് മിർക്കിൽ ചീഫ് എക്സിക്യുട്ടീവ് ഹകൻ മാഗ്‌നുസൻ പറയുന്നു.
ആഹ്ലാദഭരിതമായ ഒരു സായന്തനത്തിനു ശേഷം സുഖകരമായ ഒരു പ്രഭാത ഇത് ഉറപ്പു നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യപിക്കുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂർ മുൻപെങ്കിലും, മിർക്കിലിന്റെ രണ്ട് ഗുളികകൾ കഴിക്കണം. എന്നാലേ പൂർണ്ണ ഫലപ്രാപ്തി ഉണ്ടാകൂ എന്നുംകമ്പനി നിർദ്ദേശിക്കുന്നു.