പനിയാണ് നാളെ ലീവായിരിക്കുമെന്ന് അധ്യാപികയ്ക്ക് മെസേജ് അയച്ചു ;വീട്ടിൽ നിന്നും സ്കൂളിലേയ്ക്ക് എന്ന് കള്ളം പറഞ്ഞ് പോയ പതിനൊന്നുകാരിയെ കാണാനില്ല ;മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്തിയത് പതിനാറുകാരനായ കാമുകനൊപ്പം തിയറ്ററില്‍ നിന്ന്;കണ്ണൂരിലെ സംഭവം ഇങ്ങനെ

Spread the love

 

സ്വന്തം ലേഖിക

കണ്ണൂര്‍: വീട്ടില്‍ നിന്നും രാവിലെ വാനില്‍ സ്‌കൂളിലേക്ക് പോയ 11 വയസ്സുകാരിയെ കാണാതായി. അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ഒടുവില്‍ കണ്ടെത്തിയത് കാമുകനൊപ്പം തിയറ്ററില്‍ നിന്നും.കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പരിധിയിലെ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്. മണിക്കൂറുകളോളം കണ്ണൂര്‍ സിറ്റി പോലീസും അധ്യാപകരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തന്നെ ഒരു തിയറ്ററില്‍ നിന്ന് കാമുകനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്.

സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാര്‍ഥിനി പോയത്. താന്‍ സ്വന്തമായി വളര്‍ത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കാമുകിയെ കാണാന്‍ 16കാരന്‍ കാമുകന്‍ കണ്ണൂരിലെത്തിയത്. തിങ്കളാഴ്ച രാത്രി വിദ്യാര്‍ഥിനി ക്ലാസിലെ മേല്‍നോട്ടമുള്ള അധ്യാപികയ്ക്ക് പനിയാണ് നാളെ ലീവായിരിക്കുമെന്ന് മെസേജ് അയച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, രാവിലെ വിദ്യാര്‍ഥിനി സാധാരണ സ്കൂളില്‍ പോകുന്നതുപോലെ വീട്ടില്‍ നിന്ന് ഇറങ്ങുകയും വാനില്‍ കയറി സ്കൂളിന്‍റെ മുന്നില്‍ ഇറങ്ങുകയുമായിരുന്നു. തുടര്‍ന്ന് അവിടെ കാത്തു നിന്ന 16 കാരനൊപ്പം യാത്ര തിരിച്ചു. കനത്ത മഴയായതിനാല്‍ ആദ്യം സിനിമ കാണാന്‍ പോകാമെന്ന് കാമുകന്‍ പറഞ്ഞു. തുടര്‍ന്ന്, ഇരുവരും തീയേറ്ററിലേക്ക് പോകുകയായിരുന്നു. അവിടുത്തെ, ടോയ്ലറ്റില്‍ വച്ച്‌ യൂണിഫോം മാറുകയും കൈയില്‍ കരുതിയിരുന്ന മറ്റൊരു വസ്ത്രവും ധരിച്ച്‌ സിനിമ കാണുവാന്‍ കയറുകയും ആയിരുന്നു.