
സ്വന്തം ലേഖിക
ഉദുമ: സൗന്ദര്യം പോരാ എന്നാരോപിച്ച് ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് യുവതി. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷം പിന്നിട്ടപ്പോഴാണ് ഭര്‍ത്താവിന് തന്നെ ബോധിക്കാതായതെന്നും യുവതി പറയുന്നു.കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായതോടെ പടിഞ്ഞാര്‍ സ്വദേശിയായ ഉബൈദിനെതിരെയാണ് ഭാര്യ പരാതി നല്‍കിയത്. 2013 ഫെബ്രുവരിയിലാണ് ഇരുവരുടേയും വിവാഹം നടന്നത്. ഈ വര്‍ഷം മാര്‍ച്ച് മുതലാണത്രേ സൗന്ദര്യം പോരെന്ന് ആരോപിച്ച് ഭാര്യയെ ഇയാള്‍ പീഡിപ്പിക്കാന്‍ തുടങ്ങിയത്.
ഉദുമ പടിഞ്ഞാറില്‍ പുതിയ വീട് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കെ പരിചയത്തിലായ സ്ത്രീയുമായി 54 വയസുള്ള ഉബൈദ് അടുപ്പത്തിലായതോടെയാണ് നിലവിലെ ഭാര്യയുമായി അകല്‍ച്ച ആരംഭിച്ചത്. ഇവരെ വിവാഹം കഴിക്കണമെങ്കില്‍ ആദ്യ ഭാര്യ മൊഴി ചൊല്ലണം എന്ന നിബന്ധന ഉണ്ടയതോടെ വലിയ രീതിയിലുള്ള പീഡനമാണ് ഭാര്യ നേരിടേണ്ടി വന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വടി കൊണ്ട് അതിക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികത്സ തേടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് വീട്ടിലെത്തിയ ഉബൈദ് മരവടി കൊണ്ട് ക്രൂരമായി അടിച്ചാണ് പരിക്കേല്‍പ്പിച്ചത്. ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. നിലവില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കരിയും മലപ്പുറം സ്വദശിനിയുമായ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് ഉബൈദ് അബ്ദുല്ലക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തത്.