
സ്വന്തം ലേഖകൻ
രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർ ആർ ആറിനെതിരെ വിമർശനവുമായി മലയാളിയും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി. ആർആർആർ സ്വവർഗ പ്രണയ കഥയെന്നാണ് റസൂൽ പൂക്കുട്ടി പറഞ്ഞത്.
നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജ് ആർആർആറിനെ ‘മാലിന്യം’ എന്ന് വിളിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ മറുപടി ട്വീറ്റിലാണ് റസൂൽ പൂക്കുട്ടി ‘ഗേ ലൗ സ്റ്റോറി’ എന്ന് പരാമർശിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമയിലെ നായികയായ ആലിയ ഭട്ട് വെറും ഒരു ഉപകരണമായിരുന്നുവെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടു. തെലുങ്ക് സൂപ്പർ താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
650 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ഒരുമാസത്തിനുള്ളിൽ തന്നെ ആയിരം കോടി കളക്ഷൻ നേടിയിരുന്നു. ഇതുവരെ 1150 കോടി ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. സീ5 പ്ലാറ്റ്ഫോമിലൂടെ ചിത്രം ഒടിടിയിലും എത്തി.