
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ബിയറും വൈനും മിനി പായ്ക്കറ്റുകളില്‍ വില്‍ക്കേണ്ടെന്ന നിലപാടെടുത്ത് സര്‍ക്കാര്‍.
ഇത് സംബന്ധിച്ച ബെവ്കോയുടെ തീരുമാനം മരവിപ്പിച്ചു.
മിനി പായ്ക്കറ്റുകളില്‍ ബിയറും വൈനും വില്‍ക്കാനുള്ള ബെവ്കോയുടെ ശുപാര്‍ശയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ മദ്യ നയത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ മാറ്റം വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. 180 മില്ലി ലിറ്ററിന് താഴെ ബിയര്‍ വില്‍ക്കുന്നതിന് അബ്കാരി നയം അനുവദിക്കുന്നില്ലെന്ന് നികുതി വകുപ്പും വ്യക്തമാക്കി.