play-sharp-fill
പൊലീസ് തലപ്പത്ത് അഴിച്ച്‌ പണി നടത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയും അഴിച്ചു പണിയുടെ ഭാഗമായി മാറ്റി: ദിലീപിനെതിരായ കേസ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്തിനെ മാറ്റിയതോടെ കേസ് അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പായി:  സിനിമയിലെ മാഫിയയെ സർക്കാരിനും ഭയമോ?

സ്വന്തം ലേഖകൻ
തിരുവനന്തപുരം:പൊലീസ് തലപ്പത്ത് അഴിച്ച്‌ പണി നടത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയും അഴിച്ചു പണിയുടെ ഭാഗമായി മാറ്റിയത്.

ദിലീപിന്റെ കേസിൽ ദ്രുതഗതിയിൽ മാറ്റമുണ്ടായത് എഡിജിപി ശ്രീജിത്ത് കേസ് ഏറ്റെടുത്തതോടെ കൂടിയാണ്. ദിലീപിനെയും കാവ്യയെയും ചോദ്യംചെയ്യുന്നത് മൂലം കേസിൽ പുരോഗതി ഉണ്ടാകാൻ ഇരിക്കുകയാണ് ഈ സ്ഥലം മാറ്റം. ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മീഷണറായി മാറ്റിയ തോടുകൂടി കേസ് അട്ടിമറിക്കപ്പെടുകയാണ്. സിനിമ മാഫിയയെ സർക്കാരിന് പേടിയാണെന്ന് വേണം ഇതിൽനിന്ന് മനസ്സിലാക്കാൻ.

തീരുമാനം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സ്വീകരിച്ചത്.
ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചപ്പോള്‍ പകരക്കാരനായി എത്തിയത് ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുദേഷ് കുമാര്‍ ജയില്‍ മേധാവിയാകും. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറായിരുന്ന എം ആര്‍ അജിത് കുമാര്‍ വിജിലന്‍സ് മേധാവിയാകും. അതേസമയം പൊലീസ് തലപ്പത്തെ അഴിച്ച്‌ പണി വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. നടിയെ ആക്രമിച്ചതുള്‍പ്പടേയുള്ള കേസുകളില്‍ ക്രൈംബ്രാഞ്ച് നിര്‍ണ്ണായഘട്ടത്തിലിരിക്കെ തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിലാണ് സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയരുന്നത്.