play-sharp-fill
ലുങ്കി മുണ്ടുമുടുത്ത് വരമ്പത്ത് വിത്ത് എറിഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോക്ടര്‍ രേണുരാജ് ഐഎഎസ്: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ  പാടശേഖരത്തില്‍ ഈ വര്‍ഷത്തെ നെല്‍കൃഷിക്ക് തുടക്കം കുറിച്ചു

ലുങ്കി മുണ്ടുമുടുത്ത് വരമ്പത്ത് വിത്ത് എറിഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോക്ടര്‍ രേണുരാജ് ഐഎഎസ്: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ പാടശേഖരത്തില്‍ ഈ വര്‍ഷത്തെ നെല്‍കൃഷിക്ക് തുടക്കം കുറിച്ചു

സ്വന്തം ലേഖകൻ
കഞ്ഞിക്കുഴി: ലുങ്കി മുണ്ടുമുടുത്ത് പാടവരമ്ബത്ത് വിത്ത് എറിയാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോക്ടര്‍ രേണുരാജ് ഐഎഎസ് എത്തി.

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ നെല്‍കൃഷിക്ക് തുടക്കം കുറിച്ച്‌ നാലാം വാര്‍ഡിലെ കടമ്ബൊഴി പാടശേഖരത്തില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കളക്ടര്‍ എത്തിയത്. ചടങ്ങിനെത്തിയ കളക്ടര്‍ക്ക് സംഘാടകര്‍ നല്‍കിയ പച്ചക്കറി ബൊക്കെയും മുല്ലപ്പൂ മാലയും കൈലിമുണ്ടും സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും കര്‍ഷക വേഷത്തില്‍ പാടവരമ്ബത്ത് എത്തി നെല്ല് വിതയ്ക്കുകയും ചെയ്തു.


30 വര്‍ഷമായി തരിശ് കിടന്ന പാടശേഖരത്തില്‍ ആണ് ”ഞങ്ങളും കൃഷിയിലേക്ക്” എന്ന കൃഷിവകുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിന്‍റ് നേതൃത്വത്തില്‍ യുവാക്കളുടെ കൂട്ടായ്മയിലൂടെയാണ് കൃഷിയിറക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“നമ്മുടെ പ്രകൃതിയും കാലാവസ്ഥയും എല്ലാം പ്രവചനാതീതമായി മാറി കൊണ്ടിരിക്കുകയാണെന്നും അവയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ കൃഷിയിലൂടെയും നെല്‍വയല്‍ സംരക്ഷണത്തിലൂടെയും നമുക്ക് കഴിയുമെന്നും അതിനായി കൂടുതല്‍ യുവാക്കുകള്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നുവരണമെന്നും അതിലൂടെ കാര്‍ഷിക ഉല്‍പ്പാദന രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് എത്തുവാന്‍ നമുക്ക് സാധിക്കുമെന്നും” പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് കളക്ടര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് അഡ്വക്കേറ്റ് എം സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ സുരേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈരഞ്ജിത്ത്, കൃഷി ഓഫീസര്‍ ജാനിഷ് റോസ്, എന്‍ കെ നടേശന്‍, എന്‍ പി ധനുഷ് തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്‍റ് മാരായ അനില, സുരേഷ്, അജന, വി സി പണിക്കര്‍, പി ലളിത, പി ദീപുമോന്‍, സി കെ ശോഭന്‍, മിനി പവിത്രന്‍, എസ് ചെല്ലപ്പന്‍, വി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.