രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് ക്ഷണിക്കാത്തത് ശരിയായില്ല; നേതാക്കള്‍ ശ്രമിക്കുന്നത് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ്
സ്വന്തം ലേഖകൻ
കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.
രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് ക്ഷണിക്കാത്തത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
സുധാകരൻ അടക്കമുള്ള നേതാക്കള്‍ക്ക് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ അജണ്ടയുണ്ട്. ഗ്രൂപ്പ് നേതാക്കളുടെ ശ്രമം തന്നെ പുറത്താക്കുക എന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.
ഒരു അച്ചടക്ക നടപടിയും തനിക്കെതിരെ ആരംഭിച്ചിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസ് മാത്രമേ തന്നിട്ടുള്ളൂ.
നോട്ടീസിന് ഇ-മെയില്‍ മുഖേന മറുപടി നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ ആയും അയച്ചു. എന്നിട്ടും കോണ്‍ഗ്രസ് യോഗത്തിലേക്ക് എന്തുകൊണ്ട് തന്നെ ക്ഷണിച്ചില്ലെന്ന് കെ വി തോമസ് ചോദിക്കുന്നു.
തന്റെ കാര്യം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നു. തന്നെ യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് അറിയാമായിരുന്ന നേതാക്കള്‍ ആരും ഇക്കാര്യം സുധാകരനോട് ചോദിച്ചില്ലെന്നും തോമസ് ചൂണ്ടിക്കാട്ടി. ആരൊക്കെ എത്ര ശ്രമിച്ചാലും മനസ് കൊണ്ടും ശരീരംകൊണ്ടും താന്‍ കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.