play-sharp-fill
കോട്ടയത്ത് രണ്ട് കുട്ടികൾ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നത്….! ” ആര്‍ക്കും പിടികൊടുക്കാത്ത പ്രായമാണ് കൗമാരം. ഈ സമയം രക്ഷിതാക്കള്‍ വളരെ ശ്രദ്ധിക്കണം. കുട്ടികളോട് സ്നേഹപൂര്‍വം തുറന്ന് സംസാരിക്കണം. അവര്‍ക്കൊപ്പമുണ്ടെന്ന തോന്നല്‍ ഏറെ ആശ്വാസം നല്‍കും.”:  ചൈല്‍ഡ് സൈക്കോളജിസ്റ്റ് രമ്യ പി.എന്‍

കോട്ടയത്ത് രണ്ട് കുട്ടികൾ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നത്….! ” ആര്‍ക്കും പിടികൊടുക്കാത്ത പ്രായമാണ് കൗമാരം. ഈ സമയം രക്ഷിതാക്കള്‍ വളരെ ശ്രദ്ധിക്കണം. കുട്ടികളോട് സ്നേഹപൂര്‍വം തുറന്ന് സംസാരിക്കണം. അവര്‍ക്കൊപ്പമുണ്ടെന്ന തോന്നല്‍ ഏറെ ആശ്വാസം നല്‍കും.”: ചൈല്‍ഡ് സൈക്കോളജിസ്റ്റ് രമ്യ പി.എന്‍

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് ശനിയാഴ്ച രണ്ട് കുട്ടികൾ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നത്. കാരണമോ, അതിലേറെ ഞെട്ടിപ്പിക്കുന്നത്.


നിസാരകാര്യങ്ങള്‍ക്ക് പോലും കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

” ആര്‍ക്കും പിടികൊടുക്കാത്ത പ്രായമാണ് കൗമാരം. ഈ സമയം രക്ഷിതാക്കള്‍ വളരെ ശ്രദ്ധിക്കണം. കുട്ടികളോട് സ്നേഹപൂര്‍വം തുറന്ന് സംസാരിക്കണം. അവര്‍ക്കൊപ്പമുണ്ടെന്ന തോന്നല്‍ ഏറെ ആശ്വാസം നല്‍കും.” ചൈല്‍ഡ് സൈക്കോളജിസ്റ്റ് രമ്യ പി.എന്‍ പറയുന്നു.

മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനും ഗെയിം കളിക്കരുതെന്ന് പറഞ്ഞതിനുമൊക്കെ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന കാലമാണിത്. പുതിയ കാലത്തെ കുട്ടികളുടെ മനസ് രക്ഷിതാക്കള്‍ക്ക് പോലും മനസിലാകുന്നില്ല.

വീടുകളില്‍ തുറന്ന സംസാരങ്ങളില്ല. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നാണ് പൊതുപഠനം.

അമ്മവീട്ടില്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വഴക്കിനെ തുടര്‍ന്നാണ് പാമ്പാടിയില്‍ മാധവെന്ന പന്ത്രണ്ടുകാരന്‍ പെട്രോള്‍ ഒഴിച്ച്‌ മാതാപിതാക്കളുടെ കണ്‍മുന്നില്‍ തീകൊളുത്തി മരിച്ചത്. ഇതിൻ്റെ ഞെട്ടല്‍ മാറുംമുൻപേയാണ് രാത്രി പത്തോടെ റെയ എന്ന പതിനഞ്ചുകാരി ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് ചാടിയത്.

അമേരിക്കയില്‍ ഏറെക്കാലം താമസിച്ചിരുന്ന റെയ നാലുവര്‍ഷമായി കോട്ടയത്തുണ്ടെങ്കിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴി‌ഞ്ഞിരുന്നില്ലെന്ന് ഈസ്റ്റ് പൊലീസ് പറയുന്നു. തന്റെ സങ്കടങ്ങളെല്ലാം തുണ്ട് പേപ്പറില്‍ കുത്തിക്കുറിച്ച്‌ വച്ചിരുന്നു. ഒറ്റപ്പെടലിനൊടുവില്‍ ഫ്ളാറ്റില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നെന്ന് എസ്.എച്ച്‌.ഒ ശ്രീജിത് പറഞ്ഞു.

കോവിഡ് കാലത്ത് പുറത്തേയ്ക്ക് പോകാന്‍ കഴിയാതെ വന്നപ്പോള്‍ കുട്ടികള്‍ക്കുണ്ടായ മാനസിക പ്രശ്‌നങ്ങളും അതുവഴി വീട്ടുകാരുമായുള്ള തര്‍ക്കവുമെല്ലാം കുട്ടികളുടെ ആത്മഹത്യക്ക് കാരണമാവുന്നു. പരീക്ഷതോല്‍വി, ഓണ്‍ ലൈന്‍ ഗെയിമുകള്‍, ഒറ്റപ്പെടല്‍, പ്രണയ നൈരാശ്യം എന്നിവയാണ് മറ്റ് കാരണങ്ങള്‍.

ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്ക്

2019ല്‍ 230 കുട്ടികള്‍. (97 ആണ്‍കുട്ടികളും 133 പെണ്‍കുട്ടികളും.)

2020ല്‍ 311 കുട്ടികള്‍. (142 ആണ്‍കുട്ടികളും 169 പെണ്‍കുട്ടികളും.)

2021ല്‍ 345 കുട്ടികള്‍. (168 ആണ്‍കുട്ടികളും 177 പെണ്‍കുട്ടികളും.)