play-sharp-fill
കോവിഡ് കേസുകൾ വർധിക്കുന്നു; നാലാം തരം​ഗത്തിന്റെ സൂചന; ഡൽഹിയിലും മുംബെയിലും നിയന്ത്രണങ്ങൾ ആവർത്തിക്കാൻ അധികൃതർ

കോവിഡ് കേസുകൾ വർധിക്കുന്നു; നാലാം തരം​ഗത്തിന്റെ സൂചന; ഡൽഹിയിലും മുംബെയിലും നിയന്ത്രണങ്ങൾ ആവർത്തിക്കാൻ അധികൃതർ

സ്വന്തം ലേഖകൻ

കൊച്ചി: വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നതായി ഡല്‍ഹിയിൽ നിന്നും മുംബൈയിൽ നിന്നും റിപ്പോർട്ടുകൾ. പുതുതായി കോവിഡ്‌ കേസുകള്‍ കൂടുന്നത്‌ നിരീക്ഷിക്കേണ്ടതാണെന്ന്‌ ഐ.എം.എയും വ്യക്‌തമാക്കുന്നു.


ഏതൊരു കോവിഡ്‌ തരംഗവും ഇതുപോലെയാണ്‌ തുടങ്ങുന്നതെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മുംബെയിലും ഡല്‍ഹിയിലും കോവിഡ്‌ രോഗികള്‍ പെട്ടെന്നാണു കൂടിയത്‌. കോവിഡ്‌ വകഭേദമായ ബി.എ. 2 ആണ്‌ രോഗബാധ പടര്‍ത്തുന്നത്‌. കോവിഡിന്റെ വകഭേദങ്ങളില്‍ വേഗത്തില്‍ രോഗം പരത്താന്‍ ബി.എ.2-വിന്‌ കഴിയുമെന്നാണ്‌ വിദഗ്‌ധര്‍ വിലയിരുത്തുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹിയില്‍ കഴിഞ്ഞ ശനിയാഴ്‌ചവരെ 366 കോവിഡ്‌ കേസുകളാണു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. എന്നാല്‍, രോഗികളുടെ എണ്ണം പെട്ടെന്ന്‌ 461 ആയി വര്‍ധിച്ചു. അഞ്ചു ശതമാനത്തിലേറെ കേസുകള്‍ വര്‍ധിച്ചത്‌ ആശങ്ക കൂട്ടിയിട്ടുണ്ട്‌.

നിലവില്‍ 5.33 ശതമാനമാണ്‌ ഡല്‍ഹിയിലെ കോവിഡ്‌ കേസ്‌ വര്‍ധന. രണ്ടു കോവിഡ്‌ മരണങ്ങള്‍കൂടി പുതുതായി റിപ്പോര്‍ട്ട്‌ ചെയ്‌തതും സ്‌ഥിതി വീണ്ടും വഷളാകുകയാണോ എന്ന സംശയത്തിനു ബലം പകര്‍ന്നിട്ടുണ്ട്‌. രോഗവര്‍ധനാ നിരക്ക്‌ അഞ്ചു ശതമാനത്തിനു മുകളില്‍ തുടരുകയാണെങ്കില്‍ പിന്‍വലിച്ച കോവിഡ്‌ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരേണ്ടിവരുമെന്നും സൂചനയുണ്ട്‌.

ഡല്‍ഹിക്കു പിന്നാലെ മുംെബെ നഗരത്തിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്‌. മൂന്നാം തരംഗത്തിലും സമാനമായ സാഹചര്യമായിരുന്നു ഉയര്‍ന്നത്‌. അന്നും ഡല്‍ഹിയിലും മുംെബെയിലും ആദ്യം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു.