play-sharp-fill
ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ ഫോക്കസിൽ കുടുങ്ങിയത് 197 പേർ: പിഴ ചുമത്തിയത് 1,60,000 രൂപ: പിഴ കിട്ടിയത് എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ്‌ലൈറ്റ് ഡിം ചെയ്ത് കൊടുക്കത്തവർക്കടക്കം

ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ ഫോക്കസിൽ കുടുങ്ങിയത് 197 പേർ: പിഴ ചുമത്തിയത് 1,60,000 രൂപ: പിഴ കിട്ടിയത് എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ്‌ലൈറ്റ് ഡിം ചെയ്ത് കൊടുക്കത്തവർക്കടക്കം

സ്വന്തം ലേഖകൻ
തൊടുപുഴ: 197 പേര്‍ ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ ഫോക്കസ്സിൽ കുടുങ്ങി. ഏപ്രില്‍ 4 മുതല്‍ 13 വരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ്‌ ഇത്രയധികം കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത്‌.

ഇവരില്‍ നിന്നായി 1,60,000 രൂപ പിഴ ചുമത്തി.
വാഹനങ്ങളിലെ അമിത പ്രകാശമുള്ള ലൈറ്റ്‌ ഉപയോഗം കൊണ്ടുള്ള അപകടം തടയുക എന്ന ലക്ഷ്യത്തിലാണ്‌ ഓപ്പറേഷന്‍ ഫോക്കസ്‌ എന്ന പേരില്‍ സ്‌പെഷല്‍ ഡ്രൈവ്‌ തുടങ്ങിയത്‌.


ഹെഡ്‌ ലൈറ്റുകളില്‍ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ്‌, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയും പരിശോധിച്ചു. എതിരെ വരുന്ന വാഹനങ്ങള്‍ക്ക്‌ ഹെഡ്‌ ലൈറ്റ്‌ ഡിം ചെയ്‌ത്‌ കൊടുക്കാതിരുന്നവര്‍ക്കും പിഴ കിട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രമക്കേടുകള്‍ കണ്ടെത്തിയ വാഹനങ്ങളില്‍ നിന്ന്‌ അനധികൃത ലൈറ്റുകള്‍ ഇളക്കി മാറ്റാന്‍ ഉടമ തന്നെ പണം ചെലവഴിക്കണം. ഇതിനുശേഷം രജിസ്‌റ്ററിങ്‌ അഥോറിറ്റി മുന്‍പാകെ ഹാജരാകണം. നിശ്‌ചിത സമയപരിധിക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷനടക്കം റദ്ദു ചെയ്യുമെന്നാണ്‌ നിര്‍ദേശം.ലൈറ്റുകളുടെ
നിയമവിരുദ്ധ ഉപയോഗം റോഡുകളിലെ രാത്രികാല വാഹന അപകടങ്ങളുടെ ഒരു പ്രധാന കാരണം.

വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണെന്ന നിരീക്ഷണത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഓപ്പറേഷന്‍ ഫോക്കസുമായി മോട്ടോര്‍ വാഹന വകുപ്പ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗം രംഗത്തിറങ്ങിയത്‌.

എതിരെ വരുന്ന വാഹനങ്ങള്‍ക്ക്‌ ഹെഡ്‌ ലൈറ്റ്‌ ഡിം ചെയ്‌ത്‌ കൊടുക്കാതിരിക്കുക, ഹെഡ്‌ലൈറ്റുകളില്‍ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബുകള്‍ സ്‌ഥാപിക്കുക, വാഹനങ്ങളില്‍ അനാവശ്യമായ വിവിധ വര്‍ണങ്ങളിലുള്ള തീവ്രപ്രകാശം പരത്തുന്ന ലൈറ്റുകള്‍ ഉപയോഗിക്കുക, ലേസര്‍ ലൈറ്റുകള്‍ വാഹനത്തിന്‌ പുറത്തേക്കും മറ്റു വാഹനങ്ങളിലേക്കും പ്രകാശിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്‌ ആശയക്കുഴപ്പവും കാഴ്‌ചയ്‌ക്ക്‌ മങ്ങലുണ്ടാക്കുകയും അപകടകാരണമാകുകയും ചെയ്യുന്നു.