play-sharp-fill
ഓട്ടോറിക്ഷയിൽ കാറിടിച്ച്  കോട്ടയം എം.സി റോഡിൽ വാഹനാപകടം

ഓട്ടോറിക്ഷയിൽ കാറിടിച്ച് കോട്ടയം എം.സി റോഡിൽ വാഹനാപകടം

സ്വന്തം ലേഖകൻ
കോട്ടയം: ഓട്ടോ റിക്ഷയിൽ കാറിടിച്ച് എം.സി റോഡിൽ നീലിമംഗലം പാലത്തിൽ വാഹനാപകടം. ഓട്ടോ ഡ്രൈവറായ പറമ്പാലം പാലം സ്വദേശി ജയന് പരിക്കേറ്റു.

(


സാരമായി പരിക്കേറ്റ ജയനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോട്ടയത്ത് നിന്നും വന്ന കാർ ഏറ്റുമാനൂർ ഭാഗത്തു നിന്ന് വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായ ഓട്ടോ ഡ്രൈവറെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അപകടത്തിന് ഇടയാക്കിയ വാഹനങ്ങൾ റോഡിൽ കിടന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കി.അപകടത്തിൽ ഓട്ടോ ഭാഗികമായി തകർന്നു.