play-sharp-fill
കെഎസ്‌ഇബി സമരത്തില്‍ കടുത്ത നടപടി; സംസ്ഥാന നേതാക്കള്‍ക്ക് സ്ഥലം മാറ്റം

കെഎസ്‌ഇബി സമരത്തില്‍ കടുത്ത നടപടി; സംസ്ഥാന നേതാക്കള്‍ക്ക് സ്ഥലം മാറ്റം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്‌ഇബി ഓഫീസേഴ്‍സ് അസോസിയേഷന്‍റെ സമരത്തില്‍ കടുത്ത നടപടിയുമായി മാനേജ്മെന്‍റ്.


അനുമതി ഇല്ലാതെ അവധിയെടുത്തുവെന്ന് പറഞ്ഞ് നടപടിയെടുത്ത കെഎസ്‌ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ബാനുവിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അവരെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്‍റ് സുരേഷ് കുമാര്‍ അടക്കമുള്ളവരെയും1 സ്ഥലം മാറ്റാനാണ് മാനേജ്മെന്‍റ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് കുമാറിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റി. നടപടി അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷന്‍ അറിയിച്ചു. സിഐടിയു വിമര്‍ശനങ്ങള്‍ തള്ളിയ വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞു.

സമരം തുടരുന്ന അസോസിയേഷനോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ചെയര്‍മാന്‍ സ്വീകരിച്ചത്. നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാകാതെ സമവായത്തിന് ഫിനാന്‍സ് ഡയറക്ടറെ ചുമതലപ്പെടുത്തിയ കെഎസ്‌ഇബി ചെയര്‍മാന്‍ ബി അശോക് കൂടുതല്‍ കടുത്ത നടപടിയിലേക്ക് നീങ്ങി.

ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കെഎസ്‌ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ബാനുവിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും കര്‍ശന താക്കീതോടെയാണ് നടപടി. തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ നിന്നും ജാസ്മിനെ സീതത്തോടേക്ക് സ്ഥലം മാറ്റിയിട്ടുമുണ്ട്.

അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് കുമാറിന്‍റെയും ജനറല്‍ സെക്രട്ടറി ഹരികുമാറിന്‍റെയും സസ്പെന്‍ഷന്‍ പിന്‍വലിക്കുമെങ്കിലും ഇവരെയും സ്ഥലം മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. പ്രതികാരനടപടി അംഗീകരിക്കില്ലെന്നും ചെയര്‍മാന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച്‌ ഖേദ പ്രകടനം നടത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സമരം തുടരുമെന്ന് അസോസിയേഷന്‍ പറയുമ്പോഴും ചെയര്‍മാന് പൂര്‍ണ പിന്തുണ നല്‍കുകയാണ് വൈദ്യുതിമന്ത്രി. സിഐടിയു അടക്കം മന്ത്രിയെ പരിഹസിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ കൃഷ്ണന്‍കുട്ടിയുടെ മറുപടി. സിഐടിയു സ്വന്തം സംഘടനയാണെങ്കിലും സംഘടനാ നേതാക്കളെ സ‍ര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നില്ലെന്നതിന്‍റെ തെളിവാണ് വകുപ്പ് മന്ത്രിയുടേയും ചെയര്‍മാന്‍റെയും ഉറച്ച നിലപാട് സൂചിപ്പിക്കുന്നത്.