play-sharp-fill
കോഴിക്കോട് ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹത്തില്‍ വിവാദം; ലൗ ജിഹാദ് ആരോപണം നിഷേധിച്ച്‌ ദമ്പതികള്‍

കോഴിക്കോട് ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹത്തില്‍ വിവാദം; ലൗ ജിഹാദ് ആരോപണം നിഷേധിച്ച്‌ ദമ്പതികള്‍

സ്വന്തം ലേഖകൻ

കോഴിക്കോട്: കോടഞ്ചേരിയിലെ ഡിവൈഫ്‌ഐ നേതാവിന്റെ വിവാഹത്തില്‍ ലൗ ജിഹാദ് ആരോപണം നിഷേധിച്ച്‌ ദമ്പതികള്‍.


ഇതരമതത്തില്‍ ഉള്ള രണ്ടുപേര്‍ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ജിഹാദ് ആണെന്ന് വ്യാജപ്രചരണം ഉണ്ടായിരുന്നു.
കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിന്‍, ജോസ്‌ന എന്നിവരാണ് വിവാഹിതരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയാണ് ഷിജിന്‍. തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്നാരോപിച്ച്‌ ചില സംഘടനകള്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് ഷിജിന്‍ പറഞ്ഞു.
ഇവരുടെ വിവാഹത്തെ തുടര്‍ന്ന് പ്രദേശത്ത് ആളുകള്‍ പ്രതിഷേധവും നടത്തി.

മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച്‌ ജോസ്‌നയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും വിശദീകരിച്ച്‌ ജോസ്‌ന സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തു.