play-sharp-fill
കെ എസ് ആര്‍ ടി സിയുടെ കെ സ്വിഫ്റ്റ് ആഡംബര ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു; കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്; അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബി; അടിയന്തര അന്വേഷണം വേണമെന്ന് കെഎസ്ആ‌ർടിസി എം.ഡി ബിജു പ്രഭാകർ

കെ എസ് ആര്‍ ടി സിയുടെ കെ സ്വിഫ്റ്റ് ആഡംബര ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു; കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്; അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബി; അടിയന്തര അന്വേഷണം വേണമെന്ന് കെഎസ്ആ‌ർടിസി എം.ഡി ബിജു പ്രഭാകർ

സ്വന്തം ലേഖകൻ

മലപ്പുറം: കെ എസ് ആര്‍ ടി സിയുടെ കെ സ്വിഫ്റ്റ് ആഡംബര ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. മലപ്പുറം ചങ്കുവെട്ടിയില്‍ സ്വകാര്യ ബസുമായി ഉരസുകയായിരുന്നു.


ഇന്ന് രാവിലെ തിരുവനന്തപുരം കല്ലമ്പലത്ത് വച്ചും കെ സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. ലോറിയുമായി ഉരസി ബസിന്റെ കണ്ണാടി ഇളകിപ്പോയിരുന്നു. 30,000 രൂപയുടെ നഷ്ടമാണ് ഇതോടെയുണ്ടായത്. ആഡംബര ബസ് ആയതിനാല്‍ ചെറിയ അപകടം പോലും കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ-സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടതിന് പിന്നിൽ സ്വകാര്യ ബസ് ലോബി; ​ഗുരുതര ആരോപണവുമായി കെഎസ്ആ‌ർടിസി എം.ഡി
കഴിഞ്ഞ ദിവസം സർവീസ് തുടങ്ങിയ കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകുമെന്നും കെഎസ്ആ‌ർടിസി എം.ഡി ബിജു പ്രഭാകർ.

അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നും അടിയന്തര അന്വേഷണം വേണമെന്നുമാണ് കെഎസ്ആ‌ർടിസി എം.ഡി പറയുന്നത്.

തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫ്ളാഗ്ഓഫ് ചെയ്ത ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിട്ടുണ്ട്. ബസ് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസ് നിലവിൽ കെ.എസ്.ആർ.ടി.സിയുടെ വർക്ക്ഷോപ്പിലാണുള്ളത്.

ഇന്നലെ വൈകുന്നേരമാണ് കെ എസ് ആർ ടി സി യുടെ അഭിമാന പദ്ധതിയായ കെ-സ്വിഫ്റ്റ് ബസ് മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തത്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോ​ഗിക്കുക.