play-sharp-fill
ഇമ്രാന്‍ ഖാന്‍ പടിയിറങ്ങി; പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്

ഇമ്രാന്‍ ഖാന്‍ പടിയിറങ്ങി; പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്

സ്വന്തം ലേഖകൻ

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കിസ്ഥാന്‍റെ 23-ാമത് പ്രധാനമന്ത്രിയായി ശഹ്ബാ​സ് ശ​രീ​ഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.


ഇമ്രാന്‍ ഖാന്‍ വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. 174 വോട്ടാണ് ശഹ്ബാസ് നേടിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇമ്രാന്‍ സര്‍ക്കാറിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത് ശഹ്ബാസ് ആയിരുന്നു.
പാ​കി​സ്ഥാന്‍ മു​സ്‍ലിം ലീ​ഗ് (എന്‍) നേതാവായ 70കാരനായ ശ​ഹ്ബാ​സ് ശ​രീ​ഫ്, ന​വാ​സ് ശ​രീ​ഫി​ന്റെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ്. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി മൂന്ന് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1951 സെ​പ്റ്റം​ബ​റി​ല്‍ ലാ​ഹോ​റി​ലെ പ​ഞ്ചാ​ബി സം​സാ​രി​ക്കു​ന്ന ക​ശ്മീ​രി കു​ടും​ബ​ത്തി​ലാ​ണ് ശ​ഹ്ബാ​സി​ന്റെ ജ​ന​നം. അ​മൃ​ത്സ​ര്‍ ജി​ല്ല​യി​ലെ ജ​തി​ഉം​റ ഗ്രാ​മ​ത്തി​ല്‍ വ്യ​വ​സാ​യി​യാ​യി​രു​ന്നു പി​താ​വ് മു​ഹ​മ്മ​ദ് ശ​രീ​ഫ്. വി​ഭ​ജ​ന​ത്തി​നു​ശേ​ഷം ശ​ഹ്ബാ​സി​ന്റെ കു​ടും​ബം ലാ​ഹോ​റി​ലേ​ക്ക് കു​ടി​യേ​റി.

ലാ​ഹോ​റി​ലെ ഗ​വ. കോ​ള​ജ് യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍​നി​ന്ന് ബി​രു​ദം നേ​ടി. പ​ഠ​ന​ശേ​ഷം വ്യ​വ​സാ​യം ഏ​റ്റെ​ടുക്കുകയും ഉ​രു​ക്കു​നി​ര്‍​മാ​ണ ക​മ്പനി ഉ​ട​മ വ​രെ​യാ​യി മാറുകയും ചെയ്തു.

1980ക​ളു​ടെ മ​ധ്യ​ത്തി​ല്‍ ജ്യേ​ഷ്ഠ​ന്‍ ന​വാ​സി​നൊ​പ്പ​മാ​ണ് രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. 1988ല്‍ ​ന​വാ​സ് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹം ആ​ദ്യ​മാ​യി നി​യ​മ​സ​ഭ അം​ഗ​മാ​യി. 1997ല്‍ ​ന​വാ​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ശ​ഹ്ബാ​സ് ആ​ദ്യ​മാ​യി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. പ​ര്‍വേ​സ് മു​ശ​ര്‍​റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​നി​ക അ​ട്ടി​മ​റി ന​ട​ന്ന​തോ​ടെ 2000ല്‍ ​ത​ട​വി​ലാ​ക്ക​പ്പെ​ട്ടു.

സൗ​ദി​യി​ലേ​ക്ക് നാ​ടു​ക​ട​ത്ത​പ്പെ​ട്ട അ​ദ്ദേ​ഹം 2007ലാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. 2008ല്‍ ​ര​ണ്ടാം ത​വ​ണ​യും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി. 2013ലും ​അ​ധി​കാ​ര​ത്തി​ലെ​ത്തി. അ​ഞ്ചു​ത​വ​ണ വി​വാ​ഹിതനായി. നി​ല​വി​ല്‍ ര​ണ്ടു ഭാ​ര്യ​മാ​ര്‍ – നു​സ്ര​ത്ത്, തെ​ഹ്മി​ന ദു​രാ​നി. മൂ​ത്ത​മ​ക​ന്‍ ഹം​സ പ​ഞ്ചാ​ബ് നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ്.