play-sharp-fill
തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു;കല്ലമ്പലം നാവായിക്കുളത്താണ് സംഭവം;തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു;കല്ലമ്പലം നാവായിക്കുളത്താണ് സംഭവം;തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.

സ്വന്തം ലേഖിക

തിരുവന്തപുരം :തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം.


തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒന്നാം പാപ്പാന്‍ ഉണ്ണി (45 ) എന്നയാളാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാപ്പാന്‍റെ മൃതദേഹത്തിന് സമീപത്ത് തന്നെ ആന നിലയുറപ്പിച്ചതിനാല്‍ ഏറെ നേരം പണിപ്പെട്ടാണ് മൃതേദഹം മാറ്റാനായത്. കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു ആനയെ.

ഇതിനിടെ പാപ്പാന്‍റെ ശരീരത്തിലേക്ക് ആന തടി എടുത്തിടുകയായിരുന്നു. പാപ്പാന്‍റെ മൃതദേഹത്തിന് സമീപത്ത് തന്നെ ആന നിലയുറപ്പിച്ചതിനാല്‍ ഏറെ നേരം പണിപ്പെട്ടാണ് മൃതേദഹം മാറ്റാനായത്. തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് വിരണ്ടത്. ആനയെ ഇനിയും തളയ്ക്കാനായിട്ടില്ല.