play-sharp-fill
പാലക്കാട് തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവച്ചു;പന്നിയങ്കര ടോള്‍ പ്ലാസയില്‍ ബസുകള്‍ തടയുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം

പാലക്കാട് തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവച്ചു;പന്നിയങ്കര ടോള്‍ പ്ലാസയില്‍ ബസുകള്‍ തടയുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം


സ്വന്തം ലേഖിക

തൃശൂർ : പാലക്കാട് തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവച്ചു. പന്നിയങ്കര ടോള്‍ പ്ലാസയില്‍ ബസുകള്‍ തടയുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ച്‌ സ്വകാര്യ ബസ് ഉടമകള്‍ നേരത്തെ സമരം നടത്തിയിരുന്നു.ഇന്ന് മുതല്‍ പന്നിയങ്കരയില്‍ ലോറി തൊഴിലാളികളുടെയും ഉടമകളുടെയും അനിശ്ചിതകാല സമരം ആരംഭിക്കും.


സ്വകാര്യ ബസുകള്‍ 50 ട്രിപ്പുകള്‍ക്ക് പതിനായിരത്തി അഞ്ഞൂറ് രൂപയാണ് ടോള്‍ കടക്കാന്‍ നല്‍കേണ്ടി വരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ബസുടമകളുടെ വാദം.ടോള്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടും പിന്നീട് ആളുകളെ ഇറക്കി വിട്ടും സ്വകാര്യ ബസുകള്‍ പ്രതിഷേധിച്ചിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങള്‍ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നല്‍കേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കില്‍ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നല്‍കേണ്ടത്.