play-sharp-fill
ചെങ്ങന്നൂരില്‍ രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ട് വന്ന സ്വര്‍ണം പിടുകൂടി; പിടികൂടിയത് 13 ലക്ഷം രൂപ വില വരുന്ന 265 ഗ്രാം സ്വര്‍ണ്ണാഭരണങ്ങൾ

ചെങ്ങന്നൂരില്‍ രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ട് വന്ന സ്വര്‍ണം പിടുകൂടി; പിടികൂടിയത് 13 ലക്ഷം രൂപ വില വരുന്ന 265 ഗ്രാം സ്വര്‍ണ്ണാഭരണങ്ങൾ

സ്വന്തം ലേഖകൻ

ചെങ്ങന്നൂര്‍: മതിയായ രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ട് വന്ന സ്വര്‍ണം പിടുകൂടി.


ചെങ്ങന്നൂരില്‍ ചരക്ക് സേവന നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
13 ലക്ഷം രൂപ വില വരുന്ന 265 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂര്‍ ഇന്റലിജന്‍സ് മൊബൈല്‍ സ്‌ക്വാഡ് നമ്പര്‍ രണ്ട് ആണ് പരിശോധന നടത്തിയത്.

സംഭവത്തില്‍ ജിഎസ്ടി നിയമത്തിലെ 129ാം വകുപ്പ് പ്രകാരം നോട്ടീസ് നല്‍കി. പിഴ ഇനത്തില്‍ എണ്‍പത്തിരണ്ടായിരം രൂപയും ഈടാത്തി.

സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ (ഇന്റലിജന്‍സ്), ജെ ഉദയകുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ പ്രമോദ് രാജേഷ് ജീവനക്കാരനായ ശ്യാംകുമാര്‍ എസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.