തൃശൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, 21 പേര്‍ക്ക് പരിക്ക്;വര്‍ക്കലയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്
സ്വന്തം ലേഖിക
തൃശൂര്‍ : വഴക്കുംപാറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് പരുക്ക്. വര്‍ക്കലയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരില്‍ അഞ്ചു പേരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രാഫിക് നിയന്ത്രണത്തിന്റെ ബോര്‍ഡ് കണ്ട ഉടനെ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ഡ്രൈവര്‍ പറയുന്നത്.
നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിഞ്ഞു. പീച്ചി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Third Eye News Live
0