play-sharp-fill
നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ  വിഷു മഹോത്സവം ഏപ്രിൽ 12 മുതൽ 15 വരെ

നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു മഹോത്സവം ഏപ്രിൽ 12 മുതൽ 15 വരെ

സ്വന്തം ലേഖിക

കോട്ടയം : നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു മഹോത്സവം ഏപ്രിൽ 12 മുതൽ 15 വരെ നടക്കും
ഏപ്രിൽ 9 മുതൽ 14 വരെ കലശ ദിനം ഒഴികെ ഉള്ള ദിവസങ്ങളിൽ രാവിലെ 6 .30 മുതൽ ദശാവതാര ചാർത്തോടു കൂടി ഭഗവാനെ ദർശിക്കാവുന്നതാണ് .ഏപ്രിൽ 5 മുതൽ 14 വരെ ചുറ്റ് വിളക്കും പൂജയും നടക്കും .ഏപ്രിൽ 14 ന് പ്രശസ്തമായ വേമ്പിൻ കുളങ്ങര ദേശ വിളക്കും ദേശ സദ്യയും നടക്കും .


ഏപ്രിൽ 15 ന് വെളുപ്പിന് 4 .00 മണിയ്ക്ക് ഭക്തജനങ്ങൾക്ക് വിഷുക്കണി ദർശനം നടക്കും
തുടർന്ന് താലപ്പൊലി ഘോഷ യാത്ര നട്ടാശ്ശേരി കണക്കഞ്ചേരി ക്ഷേത്രത്തിൽ നിന്നും വൈകിട്ട് 5 ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി വാട്ടർസപ്ലൈ കവലയിലെ പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങികൊണ്ട് 7 മണിക്ക് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.
ഭക്തജനങ്ങൾ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാവണം ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതെന്നു ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group