play-sharp-fill
അതിശക്തമായ കാറ്റ്, മഴ, ഇടിമിന്നൽ; കോട്ടയത്ത് വ്യാപകമായ നാശനഷ്ടങ്ങൾ

അതിശക്തമായ കാറ്റ്, മഴ, ഇടിമിന്നൽ; കോട്ടയത്ത് വ്യാപകമായ നാശനഷ്ടങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ വെള്ളി ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ഇടിയോടുകൂടിയ മഴയിലും കാറ്റിലും പലയിടങ്ങളിലൂം മരങ്ങള്‍ കടപുഴകി വീണു. അതിതീവ്രമഴയില്‍ മുങ്ങി ജില്ല. ഇന്നലെ ഉച്ചകഴിഞ്ഞ്‌ പെയ്ത ശക്തമായ മഴ ആദ്യം മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി പെയ്‌തു.


പലയിടങ്ങളിലും ശക്‌തമായ കാറ്റില്‍ മരം വീണു ഗതാഗത തടസമുണ്ടായി. സിഎംഎസ്‌ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മരം ഇടിമിന്നലില്‍ തീപിടിച്ചു. ചുങ്കം മെഡിക്കല്‍ കോളേജ്‌ ഭാഗത്ത്‌ തിരുവാറ്റ ഭാഗത്ത്‌ മരം മറിഞ്ഞ്‌ റോഡിലേക്ക്‌ വീണു. ഒരുമണിക്കുര്‍ ഗതാഗതം തടസ്സപ്പെട്ടു. കെ കെ റോഡില്‍ മാധവന്‍പടിയിലേക്ക്‌ മരം കടപുഴകി വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. ഇരുസ്ഥലങ്ങളിലും ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുനീക്കി ഗതഗാതം പുനരാരംഭിച്ചു. വൈക്കം, തലയോലപ്പറമ്ബ്‌, കടുത്തുരുത്തി, പാലാ, കുറവിലങ്ങാട്‌, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വാഴൂര്‍ തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്‌തമായ ഇടിയോടുകൂടിയ മഴയും കാറ്റും ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി, മുളക്കുളം എന്നിവിടങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം ഉണ്ടായി. രണ്ടു വാര്‍ഡുകളിലായി 700 ഓളം കുലച്ച ഏത്തവാഴകളാണു കാറ്റില്‍ നശിച്ചത്‌. ആയാംകൂടി, എഴുമാന്തുരുത്ത്‌ പ്രദേശങ്ങളിലാണു വ്യാപക നാശം. ശക്‌തമായ കാറ്റിലും മഴയിലും വാഴകള്‍ ഒടിഞ്ഞു വീഴുകയായിരുന്നു.

ആപ്പാഞ്ചിറ പോളിടെക്‌നിക്കിനു സമീപത്തെ കൃഷിയിടത്തിലെ ഇരുനൂറോളം വാഴകളും നശിച്ചു. പതിനാലാം വാര്‍ഡ്‌ കപിക്കാട്‌ പാലിയത്തറ ഫെമിന ജോസിന്റെ 80 ഓളം വാഴകളും കാറ്റില്‍ നശിച്ചു. ഏറേയും കുലച്ച വാഴകളാണു കാറ്റിലും മഴയിലും വ്യാപകമായി നശിച്ചത്‌. ഏതാണ്ട്‌ മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി ബിജു പറയുന്നു. കീഴൂര്‍ -അറുനൂറ്റിമംഗലം റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞു ആഞ്ഞിലി മരം വീണു വ്യാപക നാശമുണ്ടായി.

നിരവധി വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍. മരം വീണതിനെത്തുടര്‍ന്നു ഇതുവഴിയുള്ള ഗതാഗതവും, വൈദ്യുതി ബന്ധവും തടസപ്പെട്ടു. നാട്ടുകാര്‍ അഗ്‌നിശമന സേനയെ അറിയിച്ചതിനെത്തുടര്‍ന്ന്‌ അവര്‍ എത്തി മരം മുറിച്ച്‌ മാറ്റി ഗതാഗതം പുനസ്‌ഥാപിച്ചു.