play-sharp-fill
കാവ്യ സുഹൃത്തുക്കള്‍ക്ക് കൊടുക്കാനിരുന്ന പണിയാണ് ദിലീപ് ഏറ്റെടുത്തത്;ശബ്ദരേഖ പുറത്ത്; തിങ്കളാഴ്‌ച ഹാജരാകാന്‍ കാവ്യക്ക് നോട്ടീസ്

കാവ്യ സുഹൃത്തുക്കള്‍ക്ക് കൊടുക്കാനിരുന്ന പണിയാണ് ദിലീപ് ഏറ്റെടുത്തത്;ശബ്ദരേഖ പുറത്ത്; തിങ്കളാഴ്‌ച ഹാജരാകാന്‍ കാവ്യക്ക് നോട്ടീസ്

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന ശബ്ദരേഖ പുറത്ത്.


അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് ഗൂഢാലോചനയില്‍ കാവ്യ മാധവന് പങ്കുണ്ടെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നുണ്ട്. ഇത് ദിലീപ് ഏറ്റെടുത്തതാണെന്ന് സുരാജ് പറയുന്നത് ശബ്ദ രേഖയില്‍ കേള്‍ക്കാം. സുരാജിന്റെ ഫോണില്‍ നിന്നാണ് ഇപ്പോള്‍ പുറത്തുവന്ന ശബ്ദരേഖ വീണ്ടെടുത്തത്.

നടിയെ ആക്രമിച്ച കേസില്‍ മൂന്ന് ശബ്ദരേഖയാണ് അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. സുരാജും ശരതും തമ്മിലുള്ളതാണ് ഒന്നാമത്തേത്. അഭിഭാഷകനായ സുരേഷ് മേനോന്‍ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടര്‍ ഹൈദരാലിയും സുരാജും തമ്മില്‍ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.

അതേസമയം കേസില്‍ തിങ്കളാഴ്ച തന്നെ കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് കാട്ടി കാവ്യയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്ന ശബ്ദരേഖകള്‍ മുന്‍നിര്‍ത്തിയാകും ചോദ്യം ചെയ്യല്‍.