play-sharp-fill
കോട്ടയം ബാർ അസോസിയേഷന്റെ ആനുവൽ ദിനാഘോഷം   പദ്മഭൂഷൻ ജസ്റ്റിസ് കെ ടി തോമസ്‌ ഉത്ഘാടനം ചെയ്തു

കോട്ടയം ബാർ അസോസിയേഷന്റെ ആനുവൽ ദിനാഘോഷം പദ്മഭൂഷൻ ജസ്റ്റിസ് കെ ടി തോമസ്‌ ഉത്ഘാടനം ചെയ്തു


സ്വന്തം ലേഖകൻ

കോട്ടയം: ബാർ അസോസിയേഷന്റെ ആനുവൽ ദിനാഘോഷം പദ്മഭൂഷൻ ജസ്റ്റിസ് കെ ടി തോമസ്‌ മാമ്മൻമാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്തു.”ഫോണിക്സ് 22 ലോയേഴ്സ് നൈറ്റ് ” എന്ന പേരിൽ നടന്ന ചടങ്ങിൽ കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ രാജീവ് പി നായർ അധ്യക്ഷനായി .


കഥകളി, ക്ലാസിക്കൽ നൃത്തങ്ങൾ, പാട്ട് തുടങ്ങി വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ കൊണ്ട് അംഗങ്ങൾ സദസ്സിന് ദൃശ്യവിരുന്നൊരുക്കി . കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്‌ ജഡ്‌ജി എൻ ഹരികുമാർ ആശംസകൾ നേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങൾ നീണ്ടുനിന്ന കലാ കായിക മാത്സരങ്ങളുടെ സമ്മാനദാനം മുതിർന്ന അഭിഭാഷർ നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ബോബി ജോണ് കെ എ സ്വാഗതവും ട്രഷറർ അഡ്വ വിഷ്ണു മണി നന്ദിയും രേഖപ്പെടുത്തി