play-sharp-fill
മൂന്ന് വര്‍ഷം മുമ്ബ് വിവാഹം; സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും കൂടി എടുത്തു; കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ദേഹോപദ്രവവും മാനസിക പീഡനവും: അയല്‍വാസിയുമായി  ചേർന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി തലമുടി മുണ്ഡനം ചെയ്യിച്ചതോടെ യുവതി മാനസിക വിഭ്രാന്തിയിലായിയെന്ന്  പൊലീസ്

സ്വന്തം ലേഖകൻ
തൃശൂര്‍: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും അയല്‍വാസിയും അറസ്റ്റില്‍.

എറണാകുളം മുളന്തുരുത്തി തലക്കോട് ഐ.ടി.സി സ്‌കൂളിന് സമീപം പള്ളത്തുപറമ്ബില്‍ രാഗേഷ് (22), തലക്കാട് ഐ.ടി.സി സ്‌കൂളിന് സമീപം കാവില്‍പറമ്ബില്‍ വീട് അമൃത (അമ്മു -28) എന്നിവരെയാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് മൂന്ന് വര്‍ഷം മുമ്ബ് രാഗേഷ് വിവാഹം ചെയ്തത്. വിവാഹത്തിന് കൊടുത്ത സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും കൂടി എടുത്തുവെന്നാണ് പരാതി. കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം ഒന്നിന് ഭര്‍ത്താവിന്റെ അമ്മ ശ്യാമളയും അയല്‍വാസിയായ അമൃതയും കൂടി പെണ്‍കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി തലമുടി മുണ്ഡനം ചെയ്യുകയും ഇവരുടെ പ്രവൃത്തികള്‍ യുവതിയെ മാനസിക വിഭ്രാന്തിയിലാക്കുകയും ചെയ്തുവെന്നുമാണ് പൊലീസ് കേസ്.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ജോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജന്‍, പൊലീസുകാരായ ബിനീഷ്, ലിഷ എന്നിവരും ഉണ്ടായിരുന്നു.