കോട്ടയം ജില്ലയിൽ ഇന്ന് (8/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഇന്ന് (8/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് മൂഴൂർ, തറക്കുന്ന്, ചെളിക്കുഴി,മുക്കാലി, ഇളപ്പ്, ആറാട്ടുകവല, കൊമ്പാറ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കരിമാങ്കാവ് , വള്ളോന്തറ എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ദർശന, പറമ്പുഴ, മോസ്കോ ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കടുത്തുരുത്തി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുപുരയ്ക്കൽ, കസ്തൂർ ഭാ, കരിമ്പിൽ പടി, പുളിന്നാക്കൽ, പെരുംമ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്നഭാഗങ്ങളിൽ ഇന്ന് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.