play-sharp-fill
ലഹരിമരുന്ന് ഉപയോഗവും, ബൈക്ക് അഭ്യാസവും; നാട്ടുകാരുടെ നേതൃത്വത്തിൽ  പരാതിപ്പെട്ടു; യുവാവിന് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം

ലഹരിമരുന്ന് ഉപയോഗവും, ബൈക്ക് അഭ്യാസവും; നാട്ടുകാരുടെ നേതൃത്വത്തിൽ പരാതിപ്പെട്ടു; യുവാവിന് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗവും, ബൈക്ക് അഭ്യാസവും പരാതിപ്പെട്ടതിന് യുവാവിന് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം.


വര്‍ക്കല ചാവടിമുക്ക് സ്വദേശി അനുവിനെയാണ് ക്രൂരമായ മര്‍ദിച്ചത്.
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അനു തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞാഴ്ചയാണ് സംഭവമുണ്ടായത്. വര്‍ക്കല ചാവടിമുക്കു സ്വദേശി അനു വീടിനടുത്തുള്ള അമ്പലത്തില്‍ പോയി വരുമ്പോഴാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്. അനുവിനെ മുഖത്ത് കല്ലെറിഞ്ഞ ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മുഖത്തെ എല്ലുകള്‍ക്ക് ഏഴിലധികം പൊട്ടലോടെ അനു തിരുവനന്തപുരം എസ് പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. അനുവിന്റെ വീടിന് സമീപത്തുള്ള എസ് എന്‍ വി എച്ച്‌ എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അനുവിന്റെ ആരോപണം.

സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികളുടെ ലഹരിമരുന്ന് ഉപയോഗവും, ബൈക്ക് അഭ്യാസവും അനുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
ഇതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

മുന്‍പ് വീട്ടിലെത്തി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ കുടുംബം വര്‍ക്കല ഡി.വൈ.എസ്.പിക്കും അയിരൂര്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലീസ് പരിശോധിച്ച്‌ വരികയാണ്.