play-sharp-fill
ജപ്തി നടപടി സ്വീകരിക്കുമ്പോള്‍ പകരം താമസത്തിനുള്ള സംവിധാനം കണ്ടെത്തണം; മൂവാറ്റുപുഴ ജപ്തി നടപടിയില്‍ ബാങ്ക് അധികൃതര്‍ ചട്ടം ലംഘിച്ചെന്ന് മന്ത്രി; രാജിയിൽ പ്രതികരിച്ച് ബാങ്ക് സിഇഒ

ജപ്തി നടപടി സ്വീകരിക്കുമ്പോള്‍ പകരം താമസത്തിനുള്ള സംവിധാനം കണ്ടെത്തണം; മൂവാറ്റുപുഴ ജപ്തി നടപടിയില്‍ ബാങ്ക് അധികൃതര്‍ ചട്ടം ലംഘിച്ചെന്ന് മന്ത്രി; രാജിയിൽ പ്രതികരിച്ച് ബാങ്ക് സിഇഒ

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: മാതാപിതാക്കളില്ലാത്തപ്പോള്‍ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തതില്‍ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ചട്ടംലഘിച്ചു.


നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ജപ്തി നടപടി സ്വീകരിച്ചത്. ഇവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാവപ്പെട്ടവര്‍ക്ക് നേരെ ജപ്തി നടപടി സ്വീകരിക്കുമ്പോള്‍ ഇവര്‍ക്ക് പകരം താമസത്തിനുള്ള സംവിധാനം കണ്ടെത്തണമെന്ന നിര്‍ദ്ദേശം പാലിച്ചില്ല. വീട്ടുടമസ്ഥനായ അജേഷ് ഹൃദ്രോഹ ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്.

വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ പലിശ അടക്കം 1.40,000ല്‍ അധികമായി. ഇത് ചൂണ്ടിക്കാട്ടി അധികൃതര്‍ ജപ്തി നടപടി കൈക്കൊള്ളുകയായിരുന്നു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അര്‍ബന്‍ ബാങ്ക് അധികൃതര്‍ ഇത് തള്ളിക്കൊണ്ട് ജപ്തി നടപടി കൈക്കൊള്ളുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ബാങ്ക് അധികൃതര്‍ കുട്ടികളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടശേഷം ജപ്തി നടപടി സ്വീകരിക്കുകയായിരുന്നു.

വ്യക്തതിപരമായ കാര്യങ്ങള്‍ക്കൊപ്പം ബാങ്കുമായി ഉണ്ടായ വിവാദങ്ങളും രാജിക്ക് കാരണമാണെന്ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് പീറ്റര്‍ പ്രതികരിച്ചു. ബാങ്ക് ചെയര്‍മാനെ അനാവശ്യമായി വിഷയത്തിലേക്ക് എടുത്തിട്ടതായും നന്നായി ജോലി ചെയ്തതിന് നടപടി എന്തിനെന്നു മനസിലായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ എംഎല്‍എ നിയമം കയ്യില്‍ എടുത്തെന്നും കുട്ടികള്‍ സന്തോഷത്തോടെയാണ് വീട്ടില്‍ നിന്നും ഇറങ്ങി നല്‍കിയതെന്നും അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറയ്ക്കല്‍ പ്രതികരിച്ചു.