play-sharp-fill
നാട്ടുകാരുടെ ഉറക്കം കെടുത്തി  പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടി മോഷണ സംഘം; എട്ട് വര്‍ഷത്തോളമായിട്ടും പിടിതരാത്ത ‘ബൈസിക്കിള്‍ തീവ്സ്’ ഇപ്പോള്‍ സ്കൂട്ടര്‍ മോഷണത്തിലേക്കും

നാട്ടുകാരുടെ ഉറക്കം കെടുത്തി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടി മോഷണ സംഘം; എട്ട് വര്‍ഷത്തോളമായിട്ടും പിടിതരാത്ത ‘ബൈസിക്കിള്‍ തീവ്സ്’ ഇപ്പോള്‍ സ്കൂട്ടര്‍ മോഷണത്തിലേക്കും

സ്വന്തം ലേഖകൻ

കണ്ണൂര്‍: എട്ട് വര്‍ഷത്തോളമായിട്ടും ഇനിയും പിടിതരാതെ വിലസി കേളകത്തെ കുട്ടി മോഷണ സംഘം.


‘ബൈസിക്കിള്‍ തീവ്‌സ്’ എന്ന പേരില്‍ കുപ്രസിദ്ധമായ മോഷണ സംഘത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് മോഷണം നടത്തുന്നത്.
സ്ഥിരം സൈക്കിള്‍ മോഷ്ടിക്കുന്നതിനാലാണ് നാട്ടുകാര്‍ ഇവരെ ബൈസിക്കിള്‍ തീവ്സ് എന്ന് വിളിച്ചു തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേളകം, കണിച്ചാര്‍, മണത്തണ, തൊണ്ടിയില്‍, കോളയാട്, പേരാവൂര്‍ ടൗണുകളില്‍ നിന്നെല്ലാം ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നിരുന്നു. നെടുംപുറം ചാലില്‍നിന്ന് സ്‌കൂട്ടറും രണ്ട് സൈക്കിളും മോഷ്ടിച്ചുകടത്താനുള്ള ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു.

മറ്റിടങ്ങളില്‍ നിന്ന് മോഷ്ടിച്ച സൈക്കിളുകളുമായാണ് സംഘം നാട്ടുകാരുടെ മുന്നില്‍പെട്ടത്. നാട്ടുകാര്‍ പിടികൂടും എന്നായതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിമോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എട്ടുവര്‍ഷത്തോളമായി മോഷണം നടത്തുന്ന സംഘം വളരുന്നതിന് അനുസരിച്ച്‌ ഇവരുടെ രീതികളും മാറി വരുകയാണ്. ‘ബൈസിക്കിള്‍ തീവ്സ്’ എന്നറിയപ്പെടുന്ന സംഘത്തില്‍ ചെറിയ കുട്ടികള്‍ മുതല്‍ 20വയസ്സു വരെ പ്രായമുള്ളവര്‍ വരെയുണ്ട്.

ചെറിയ കുട്ടികളെ കടകളുടെയും വീടുകളുടെയും അകത്തേക്ക് കടത്തിവിട്ടശേഷം വാതിലും ജനാലകളും തുറക്കാന്‍ ശ്രമിക്കും. ബാക്കിയുള്ളവര്‍കൂടി കടന്നാല്‍ പണവും മറ്റും എടുത്ത് പുറത്തു കടക്കുന്നതാണ് ഇവരുടെ രീതി.

സൈക്കിള്‍ ആയാലും ബൈക്ക് ആയാലും ഉപയോഗം കഴിഞ്ഞ് റോഡരികില്‍ ഉപേക്ഷിക്കുന്നതാണ് ഇവരുടെ പതിവ്. നിരവധി തവണ ഇവരെ പിടികൂടി ചില്‍ഡ്രന്‍സ് ഹോമിലാക്കിയെങ്കിലും അവിടെനിന്ന് ഇവര്‍ ചാടിപ്പോകുകയായിരുന്നു.